'ക്രിക്കറ്റ് ഒരു കളി മാത്രമാണ്, ഇവിടെയെങ്കിലും ഹിന്ദു-മുസ്‌ലിം കളിക്കാതിരിക്കൂ; ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ചാനലാണ് സീ' ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ തുറന്നടിച്ച് ക്രിക്കറ്റ് ആരാധകന്‍
അഡലെയ്ഡ്: സീ ചാനലിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ചാനലിനെതിരെ തുറന്നടിച്ച് ക്രിക്കറ്റ് ആരാധകന്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ചാനലാണ് സീ എന്നാണ് ഇയാളുടെ പ്രതികരണം. ടി20 ലോകകപ്പ് ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനലിന് ശേഷം അഡലെയ്ഡില്‍ നിന്നുള്ള സീ ന്യൂസ് റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് പ്രതികരണങ്ങള്‍ തേടുന്നതിനിടെയാണ് ഒരു ആരാധകന്‍ ചാനലിനെതിരെ തുറന്നടിച്ചത്. കളി റിപ്പോര്‍ട്ട് ചെയ്യുമ്പോഴെങ്കിലും ഹിന്ദ- മുസ്‌ലിം എന്ന കളി കളിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.
''ഇത് കളിയാണ്. നമ്മുടെ നിയന്ത്രണത്തിലോ മറ്റാരുടെയും നിയന്ത്രണത്തിലോ അല്ല അത്. അതിനാല്‍, അതിനെ അങ്ങനെ വിടണം. എന്നാല്‍, ആദ്യമായി എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്. ഏറ്റവും ചുരുങ്ങിയത് ഇവിടെയെങ്കിലും 'ഹിന്ദു-മുസ്‌ലിം കളി' നിര്‍ത്തണം. ഇന്ത്യയിലെ ഏറ്റവും മോശം മീഡിയ ചാനലാണ് നിങ്ങള്‍.''ആരാധകന്‍ റിപ്പോര്‍ട്ടറോട് തുറന്നടിച്ചു. ഉടന്‍ തന്നെ മൈക്ക് ഇയാളില്‍നിന്നു മാറ്റിപ്പിടിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്.
Zee news की इज्जत देखना बाद में पहले RT pic.twitter.com/3h4kVlT7Ke
— Gurpreet Garry Walia (@_garrywalia) November 10, 2022
എന്നാല്‍, തത്സമയം സംപ്രേഷണം ചെയ്തതിനാല്‍ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവ് നടാശ ശര്‍മ, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ദേശീയ കോഓഡിനേറ്റര്‍ വിനയ് കുമാര്‍ ദോകാനിയ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വിയാണ് ടീം ഇന്ത്യ ഇന്നലെ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം നാല് ഓവര്‍ ബാക്കിനില്‍ക്കെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും അനായാസം മറികടന്ന് ഫൈനലിലേക്ക് കുതിച്ചത്. തോല്‍വിക്കു പിന്നാലെ ടൂര്‍ണമെന്റിലുടനീളമുള്ള ടീം കോംപിനേഷനെയും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെയും വിമര്‍ശിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."