HOME
DETAILS
MAL
ദലിത് എഴുത്തുകാരുടെ രചനകള്‍ സിലബസില്‍നിന്ന് നീക്കി ഡല്‍ഹി സര്‍വകലാശാല
backup
August 28 2021 | 04:08 AM
സവര്‍ണ എഴുത്തുകാരിയുടെ രചന ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി: ദലിത് എഴുത്തുകാരുടെ രചനകള്‍ സിലബസില്‍ നിന്ന് നീക്കി ഡല്‍ഹി സര്‍വകലാശാല വിവാദത്തില്‍. ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകലാശാല മേല്‍നോട്ട സമിതി യോഗത്തിലാണ് സിലബസില്‍ നിന്ന് രചനകള്‍ നീക്കാന്‍ തീരുമാനിച്ചത്.
ദലിത് എഴുത്തുകാരായ ഭാമ ഫോസ്റ്റിന സൂസൈരാജ്, സുകൃതറാണി, ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരുടെ രചനകളാണ് സിലബസില്‍ നിന്ന് നീക്കിയത്.
പകരം സവര്‍ണ എഴുത്തുകാരി രമാബായിയുടേത് ഉള്‍പ്പെടുത്തുകയും ചെയ്തു. 15 അംഗ അക്കാദമിക് കൗണ്‍സില്‍ നടപടിയെ വിമര്‍ശിച്ചിരുന്നു.
പൊലിസ് ക്രൂരതയ്ക്ക് ഇരയായ ആദിവാസി സ്ത്രീയുടെ കഥപറയുന്ന മഹാശ്വേതാ ദേവിയുടെ ദ്രൗപതിയാണ് സിലബസില്‍ നിന്ന് നീക്കാന്‍ സര്‍വകലാശാല ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടത്.
രാമായണ ഒരു ഫെമിനിസ്റ്റ് വായന എന്ന രചനയും സിലബസില്‍ നിന്ന് നീക്കി. ഇത് അക്കാദമിക യുക്തിക്ക് നിരക്കുന്നതല്ലെന്ന് അക്കാദമിക് കൗണ്‍സില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഗുജറാത്ത്, മുസഫര്‍നഗര്‍ കലാപങ്ങളെ കുറിച്ചുള്ള പഠനങ്ങളും സിലബസില്‍ നിന്ന് നീക്കിയിരുന്നു.
ഇന്ത്യക്കാര്‍ വിവിധ ജാതികളില്‍ നിന്നുള്ളവരാണെന്നും ഇത്തരം നടപടികളോട് യോജിക്കുന്നില്ലെന്നും അക്കാദമിക് കൗണ്‍സില്‍ ചെയര്മാന് എം.കെ. പണ്ഡിറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."