40ലധികം പട്ടണങ്ങള്‍ തിരിച്ചുപിടിച്ചതായി സെലെന്‍സ്‌കി; ഉക്രൈന് 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായവുമായി യു.എസ്
കീവ്: അധിനിവേശത്തിലൂടെ റഷ്യ കൈവശപ്പെടുത്തിയ 40ലധികം പട്ടണങ്ങള്‍ തിരിച്ചുപിടിച്ചതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സേനയുടെ പിന്‍വാങ്ങലിനിടെയാണ് തെക്കന്‍ ഉക്രൈനിലെ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം കീവ് സൈന്യം പിടിച്ചെടുത്തത്. തന്ത്രപ്രധാന നഗരമായ കെര്‍സണില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങുന്നതായി പ്രതിരോധ മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
'ഇന്ന് ഞങ്ങള്‍ക്ക് തെക്ക് നിന്ന് ഒരു നല്ല വാര്‍ത്തയുണ്ട്,'- സെലെന്‍സ്‌കി തന്റെ ദൈനംദിന പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. 'പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെന്നോണം ഉക്രൈനിയന്‍ പതാകകള്‍ അവരുടെ ശരിയായ സ്ഥലത്തേക്ക് മടങ്ങുന്നു. 41 സെറ്റില്‍മെന്റുകള്‍ റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് മോചിപ്പിച്ചു'-സെലെന്‍സ്‌കി പറഞ്ഞു.
അതിനിടെ, ഉക്രൈന് വീണ്ടും സൈനിക സഹായവുമായി യു.എസ് രംഗത്തെത്തി. വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭൂതല-ആകാശ മിസൈലുകളും ഉള്‍പ്പെടുന്ന 400 മില്യണ്‍ ഡോളറിന്റെ പുതിയ സുരക്ഷാ സഹായ പാക്കേജ് ആണ് അമേരിക്ക പ്രഖ്യാപിച്ചത്. വന്‍തോതിലുള്ള റഷ്യന്‍ വ്യോമാക്രമണത്തെ ചെറുക്കുന്നതിനാണിത്. റഷ്യയുടെ അശ്രാന്തവും ക്രൂരവുമായ വ്യോമാക്രമണങ്ങള്‍ ചെറുക്കുന്നതിന് അധിക വ്യോമ പ്രതിരോധ ശേഷി നിര്‍ണായകമാണെന്ന് പെന്റഗണ്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ് മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."