വിസി നിയമനം;സര്‍ക്കാരിന്റെ ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി ഗവര്‍ണര്‍,യു.ജി.സി നിലപാട് അറിയണമെന്ന് ഹൈക്കോടതി
കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവാകാശം തേടി ഗവര്‍ണര്‍.പുതിയ കൗണ്‍സില്‍ ആയതിനാല്‍ കൂടുതല്‍ സമയം വേണം എന്നാണ് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അടുത്ത ബുധനാഴ്ചയ്ക്കു മുമ്പായി സത്യവാങ്മൂലം നല്‍കാന്‍ ഗവര്‍ണറോട് കോടതി നിര്‍ദേശിച്ചു.
വിസി നിയമനത്തിലെ അക്കാദമിക മാനദണ്ഡങ്ങള്‍ അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.ഇക്കാര്യത്തില്‍ നിയമ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.ഗവര്‍ണ്ണറുടെ ഉത്തരവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന കാര്യത്തില്‍ യു.ജി.സിയുടെ നിലപാട് അറിയണമെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ യു.ജി.സിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."