ADVERTISEMENT
HOME
DETAILS

ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ജെ.ഡി.എസ് തീരുമാനം പിണറായിയുടെ പിന്തുണയോടെ

ADVERTISEMENT
  
backup
October 20 2023 | 06:10 AM

hd-deve-gowda-says-pinarayi-vijayan-agrees-jds-decision-to-join-nda

ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ജെ.ഡി.എസ് തീരുമാനം പിണറായിയുടെ പിന്തുണയോടെ

ബംഗളൂരു: ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ.അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാറില്‍ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ദേവഗൗഡ വ്യക്തമാക്കി.

കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ട്. അതിലൊരാള്‍ മന്ത്രിയാണ്. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നത്- ദേവഗൗഡ പറഞ്ഞു. ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം പോയത് പര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് കേരള മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിര്‍ത്ത ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.

ബി.ജെ.പിജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിര്‍ത്ത സി.എം. ഇബ്രാഹിം പാര്‍ട്ടിയില്‍ 'സമാന ചിന്താഗതി' പുലര്‍ത്തുന്നവരുടെ യോഗം വിളിക്കുകയും താന്‍ നയിക്കുന്നതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  7 days ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  7 days ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  7 days ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  7 days ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  7 days ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  7 days ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  7 days ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  7 days ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  7 days ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  7 days ago