രാഹുലിനോട് സര്‍വേശ് പറഞ്ഞു 'സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാകാനാണ് ആശ പക്ഷേ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പോലുമില്ല'; പിന്നാലെയെത്തി സമ്മാനമായൊരു ലാപ്‌ടോപ്
മുംബൈ: ഭാരത് ജോഡോ യാത്രയിലെ മനോഹര ദൃശങ്ങളിലേക്ക് ഒന്നു കൂടിയിതാ.മഹാരാഷ്ട്രയിലാണ് സംഭവം. യാത്രയിക്കിടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാറുണ്ട് രാഹുല്‍. അവരുടെ സ്വപ്‌നങ്ങളെ കുറിച്ച് ചോദിക്കും. പ്രചോദനമായും കരുത്തായും അവരിലൊരാളായി സംസാരിക്കും. അത്തരത്തിലൊരു സംസാരത്തിനിടെയാണ് രാഹുല്‍ സര്‍വേശ് ഹത്‌നെ എന്ന വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്.
കാര്യങ്ങള്‍ ഒക്കെ പറയുന്നതിനിടെ തനിക്ക് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാവാനാണ് ഇഷ്ടമെന്ന് സര്‍വേശ് രാഹുലിനോട് പറയുന്നു. എന്നാല്‍ താന്‍ പഠിക്കുന്ന സ്‌കൂളില്‍ കമ്പ്യൂട്ടര്‍ പോലുമില്ലെന്നൊരു സങ്കടവും പങ്കുവെക്കുന്നു അവന്‍. ഇത് കേട്ടപ്പോള്‍ സര്‍വേശിന് ഒരു ല്പാടോപ് സമ്മാനിച്ചു രാഹുല്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവരും ഹത്‌നെക്ക് രാഹുല്‍ ലാപ്‌ടോപ്പ് നല്‍കുമ്പോള്‍ കൂടെയുണ്ടായിരുന്നു.
We keep promises!
— Bharat Jodo (@bharatjodo) November 11, 2022
Congress President Mallikarjun Kharge gave a laptop to Sarvesh Hatne, whom Rahul Gandhi had met yesterday.#BharatJodoYatra pic.twitter.com/Sl5ieEQ5ZQ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."