കൗണ്‍സിലര്‍മാര്‍ വയലിലിറങ്ങി; കൊയ്ത്ത് ഉത്സവം ആവേശമായി
കരുനാഗപ്പള്ളി: കതിര് കൊയ്യാന്‍ അരിവാളുമായി വനിതാ കൗണ്‍സിലര്‍മാരും നെല്‍കറ്റ ചുമക്കാന്‍ പുരുഷ കൗണ്‍സിലര്‍മാരും രംഗത്തിറങ്ങിയതോടെ കരുനാഗപ്പള്ളി നഗരസഭയിലെ കൊയ്ത്തുത്സവം ആവേശഭരിതമായി.
മികച്ച കര്‍ഷകയും നഗരസഭ 4ാം ഡിവിഷന്‍ കൗണ്‍സിലറുമായ ബി. രമണിയുടെ നേതൃത്വത്തിലാണ് കരനെല്‍ കൃഷിയും വയല്‍ കൃഷിയും ആരംഭിച്ചത്. അര ഏക്കറോളം വരുന്ന സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ച് മണ്ണില്‍ പൊന്ന് വിളയിച്ച് നഗരസഭാ കൗണ്‍സിലര്‍മാരുെട സംഘം ജന ശ്രദ്ധനേടിയിരുന്നു.
ഓണമുണ്ണാന്‍ വിഷരഹിത ഭക്ഷ്യധാന്യം എന്ന ലക്ഷ്യവുമായി കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. രമണിയുടേയും മരുതൂര്‍കുളങ്ങര വടക്ക് സരസ്വതി വിലാസത്തില്‍ ബാബു രാജന്‍ പിള്ളയുടേയും ഭൂമിയിലാണ് കൃഷി ഇറക്കിയത്. ആദ്യഘട്ട കൃഷിയില്‍ 20 പറയോളം നെല്ല് വിളവെടുത്തു. രണ്ടാം ഘട്ടത്തിലെ വിളവെടുപ്പാണ് ഇപ്പോള്‍ നടന്നത്. നഗരസഭയില്‍ ഈ വര്‍ഷം 12 ഹെക്ടര്‍ സ്ഥലത്താണ് കരനെല്‍ കൃഷി നടത്തിയതെന്ന് കൃഷി ഓഫിസര്‍ രേവതി രമണന്‍ പറഞ്ഞു.
അടുത്ത ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. വിളവെടുപ്പിന് പാകമായ കതിരുകള്‍ കൊയ്‌തെടുക്കാന്‍ രാവിലെ തന്നെ കൗണ്‍സിലര്‍മാര്‍ എത്തിയിരുന്നു. കേരള കര്‍ഷകസംഘം കരുനാഗപ്പള്ളി വെസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് നെല്‍കൃഷി പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സക്കീനാ സലാം, സ്ഥിരം സമിതി അധ്യക്ഷരായ വസുമതി, മഞ്ജു, സുബൈദാ കുഞ്ഞ് മോന്‍, കൗണ്‍സിലര്‍മാരായ സുജി, ജെസീന.ആര്‍.രവീന്ദ്രന്‍ പിള്ള, സി.വിജയന്‍ പിള്ള ,അസ്‌ലം ,മുനമ്പത്ത് ഗഫൂര്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി, സുരേന്ദ്രന്‍, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."