HOME
DETAILS

കാലാവധി കഴിഞ്ഞിട്ട് രണ്ടു വര്‍ഷം; കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനഃസംഘടന എങ്ങുമെത്തിയില്ല

  
backup
August 30 2021 | 03:08 AM

4564635312-21111


അശ്‌റഫ് കൊണ്ടോട്ടി


മലപ്പുറം: രണ്ട് വര്‍ഷം മുമ്പ് കാലാവധി പൂര്‍ത്തിയായിട്ടും കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ പുനഃസംഘടന എങ്ങുമെത്തിയില്ല. ചൗധരി മെഹ്ബൂബ് അലി ഖൈസര്‍ എം.പി ചെയര്‍മാനായുള്ള കമ്മിറ്റിയുടെ കാലാവധി 2019 ജൂണില്‍ അവസാനിച്ചിരുന്നു. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ഹജ്ജ് സര്‍വിസുകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ആ വര്‍ഷം സെപ്റ്റംബര്‍ വരെ കമ്മിറ്റിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതിനുശേഷം ഇതുവരെ പുനഃസംഘടന നടന്നിട്ടില്ല. ഇതിനിടിയില്‍ എം.പി സ്ഥാനം ഇല്ലാതായതോടെ ചെയര്‍മാന്‍ സ്ഥാനത്തുള്ള ചൗധരി മെഹ്ബൂബ് അലി ഖൈസറിന് പകരം വൈസ് ചെയര്‍മാന്‍ ശൈഖ് ജിനനബിക്ക് താല്‍ക്കാലിക ചുമതല നല്‍കുക മാത്രമാണ് ചെയ്തത്.
കേന്ദ്രഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനാല്‍ ഹജ്ജുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളില്‍ മാത്രമാണ് നടപടികളുണ്ടാകുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കുള്ള ധനസഹായമടക്കമുള്ള നയപരമായ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകുന്നില്ല. കരിപ്പൂര്‍ വനിതാ ഹജ്ജ് ഹൗസ് കെട്ടിടത്തിന് കേന്ദ്രം സഹായം വാഗ്ദാനം നല്‍കിയിരുന്നെങ്കിലും കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനാല്‍ ഇതുവരെ ലഭിച്ചിട്ടില്ല.


മൂന്ന് വര്‍ഷമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. 2016ലാണ് നിലവിലെ കമ്മിറ്റി വന്നത്. മൂന്ന് എം.പി മാര്‍, കൂടുതല്‍ തീര്‍ഥാടകരുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, മൂന്ന് പണ്ഡിതരും രണ്ട് വനിതകളും ഉള്‍പ്പെടെ ഏഴ് നോമിനേറ്റഡ് അംഗങ്ങള്‍ അടക്കം 19 പ്രതിനിധികള്‍ കമ്മറ്റിയിലുണ്ടാകും. കൂടാതെ വിദേശം,ആഭ്യന്തരം,ധനം,വ്യോമയാനം എന്നീ വകുപ്പുകളിലെ നാലു ഗവ.സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. സര്‍ക്കാര്‍ മാറിയാലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സമയ പരിധി അവസാനിക്കുക.


കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരളം, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ഓരോ അംഗത്തെ വീതം നേരിട്ട് കേന്ദ്രഹജ്ജ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെ അയക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് പി.കെ അഹമ്മദിനെയാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് അയക്കാന്‍ നോമിനേറ്റ് ചെയ്തിരുന്നത്. എന്നാല്‍ കേന്ദ്രഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനാല്‍ അഹമ്മദിന് അവസരം ലഭിച്ചില്ല. നിലവില്‍ പുതിയ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഉള്‍പ്പെടാത്തതിനാല്‍ അദ്ദേഹത്തിന് ഇനി അവസരം ലഭിക്കുകയുമില്ല.
ഇന്ത്യയിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറ് സോണുകളായി തരം തിരിച്ചിട്ടുണ്ട്. കേരളം, തമഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്,പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്ന സോണിലെ പ്രതിനിധിയായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago