ദയാവധത്തിനെതിരേ മനുഷ്യാവകാശ കൂട്ടായ്മ
തിരുവനന്തപുരം: ദയാവധത്തിനായുള്ള നിയമനിര്‍മാണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ.
തിങ്കളാഴ്ച രാവിലെ 10ന് സെക്രട്ടറിയേറ്റിനു മുന്നിലാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക കലാ രംഗങ്ങളിലെ പ്രവര്‍ത്തകരാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. മനുഷ്യാവകാശ കൂട്ടായ്മയ്ക്കൊപ്പം ഹരിതറാലിയും ഒരുക്കിയിട്ടുണ്ട്.
ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം, ഗാന്ധിയന്‍ പി.ഗോപിനാഥന് നായര്‍, ഫാ.റോയി കണ്ണഞ്ചിറ, ഡോ.ആര്.രാജഗോപാല്‍, കെ.പി.കുമാരന്, ലെനിന് രാജേന്ദ്രന്, മധുപാല്‍, സക്കറിയ, അനിത തമ്പി, ഡോ.ജെ.ദേവിക, സി.എസ്.വെങ്കിടേശ്വരന്, കെ.സി.ഉമേഷ് ബാബു, പ്രൊഫ.എന്‍.സുഗതന്, സാമൂഹ്യപ്രവര്‍ത്തകരായ പി.മാഗലിന്‍, അമ്പലത്തറ കുഞ്ഞുകൃഷ്ണന്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയര്‍പേഴ്സണ്‍ ജോര്‍ജ്ജ്, കണ്‍വീനര്‍മാരായ അനീഷ് പ്രഭാകര്‍, എ.വി.വിദ്യാധരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."