HOME
DETAILS

അറഫയില്‍ ഒരുങ്ങുന്നത് 82,000 പേര്‍ക്കുള്ള എയര്‍ കണ്ടീഷന്‍ ടെന്റുകള്‍

  
backup
August 26 2016 | 20:08 PM

%e0%b4%85%e0%b4%b1%e0%b4%ab%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-82000-%e0%b4%aa

മക്ക: അറഫയില്‍ ഈ വര്‍ഷം ഒരുങ്ങുന്നത് 82,000 പേര്‍ക്കുള്ള ചൂട് പ്രതിരോധ ടെന്റുകള്‍. 12,000 സ്‌ക്വയര്‍ മീറ്ററില്‍ ഒരുങ്ങുന്ന ടെന്റുകള്‍ യൂറോപ്യന്‍ മാതൃകയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
40 മില്യന്‍ സഊദി റിയാല്‍ ചെലവില്‍ നിര്‍മിച്ച ശീതീകരണ ടെന്റുകള്‍ തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു മാത്രമാണ് ഉപകാരപ്പെടുക.
പുതുതായി തയാറാകുന്ന ടെന്റുകള്‍ പഴയ ടെന്റുകളുമായി കൂട്ടിയോജിപ്പിച്ചായിരിക്കും പ്രവര്‍ത്തനമെന്ന്  ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍  ബോര്‍ഡ് ചെയര്‍മാന്‍ താരിഖ് അന്‍ഖവി വ്യക്തമാക്കി. ഈ വര്‍ഷം 72,000 തീര്‍ഥാടകരാണ് തുര്‍ക്കിയില്‍ നിന്നു മാത്രമെത്തുന്നത്. കനത്ത ചൂടില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി ഘട്ടംഘട്ടമായി മികച്ച സേവനംനല്‍കാന്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള 1,80,000 തീര്‍ഥാടകര്‍ക്കായി  ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ 43 ഫീല്‍ഡ് ഓഫിസര്‍മാര്‍ നിലവിലുണ്ട്. 85 ശതമാനം യൂറോപ്യന്‍ തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റിയുടെ കീഴിലായി വിവിധ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്കായി 400 മുത്വവിഫുമാര്‍ രംഗത്തുണ്ട്. ഇവിടെ വൈദ്യുതിക്കായി കൂടുതല്‍ ജനറേറ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ശീതീകരണ വായുവിന്റെ സുഗമമായ ഒഴുക്കിനു ടെന്റുകള്‍ തമ്മിലുള്ള ദൂരം 48 മുതല്‍ 32 മീറ്ററായി കുറച്ചിട്ടുണ്ട്.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ഉയര്‍ന്ന താപനിലയിലായിരിക്കുമെന്നു പ്രസിഡന്‍സി ഓഫ് മെട്രോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി. കനത്ത മഴയും ഇടിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.

SFS



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  10 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  28 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago