HOME
DETAILS
MAL
യു.ഡി.എഫ് കൂട്ടധര്‍ണയില്‍ തിരുവമ്പാടിയില്‍ നിന്ന് ആയിരംപേര്‍
backup
August 26 2016 | 21:08 PM
മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ 30ന് കലക്ടറേറ്റില്‍ നടക്കുന്ന യു.ഡി.എഫ് കൂട്ടധര്‍ണയില്‍ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്ന് 1,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ നിയോജക മണ്ഡലം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്തംഗം സി.കെ ഖാസിം ഉദ്ഘാടനം ചെയ്തു.
മോയന്‍ കൊളക്കാടന്‍ അധ്യക്ഷനായി. ഡി.സി.സി ജന. സെക്രട്ടറി സി.ജെ ആന്റണി, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹ്മാന്, ജന. സെക്രട്ടറി വി.കെ ഹുസൈന് കുട്ടി, ബെന്നി ജോസ്, പി.എം ഫ്രാന്‍സിസ്, എം.ടി അഷ്റഫ്, പി.സി മാത്യു, പി.വി സുരേന്ദ്രലാല്‍, യൂനുസ് പുത്തലത്ത്, കെ. കോയ, എന്‍.പി ശംസുദ്ദീന്‍, ജോസ് പള്ളിക്കുന്നേല്‍, അബ്ദു കൊയങ്ങോറന്‍, എ. സുബൈര്‍, നാസര്‍ പുഴങ്കര പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."