HOME
DETAILS
MAL
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു; കാനഡക്കെതിരെ വിദേശകാര്യ മന്ത്രി
backup
October 22 2023 | 12:10 PM
ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു; കാനഡയ്‌ക്കെതിരെ വിദേശകാര്യ മന്ത്രി
ന്യുഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടതുകൊണ്ടാണ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. വിസാ സര്‍വീസ് തല്‍ക്കാലം തുടങ്ങാന്‍ ആകില്ലെന്നും നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിവിധികള്‍ നിലവില്‍ സുരക്ഷിതരല്ലെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് വിസാ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."