ഗോപിനാഥ് പിണറായിയുടെ എച്ചിലെടുക്കേണ്ടിവരുമെന്ന് അനില്‍ അക്കര
തൃശൂര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് എ.വി ഗോപിനാഥിനെതിരേ മുന്‍ എം.എല്‍.എ അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നുകില്‍ രാജാവായി കോണ്‍ഗ്രസില്‍ വാഴുക അല്ലെങ്കില്‍ പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്തു കഴിയുക എന്നാണ് അനിലിന്റെ ഉപദേശം. എന്തിനാണ് സ്ഥാന മാനങ്ങളുടെ പിറകെ പോകുന്നതെന്നും അനില്‍ ചോദിക്കുന്നു.
പാലക്കാട് ഡി.സി.സി പ്രസിഡന്റ് പദവിയില്‍ വീണ്ടും വീണ്ടും അവരോധിക്കേണ്ട ആളല്ല താങ്കള്‍. കോണ്‍ഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. ഗോപിനാഥിന് പകരംവയ്ക്കാന്‍ പാലക്കാട്ട് നിലവില്‍ ആരുമില്ല. പക്ഷേ പാര്‍ട്ടി വിട്ടുപോയാല്‍ പകരം ആളു വരും. അതു കാലത്തിന്റ ശീലമാണ്.
ഗോപിയേട്ടനെപ്പോലെ ജനപിന്തുണയുള്ള നേതാക്കള്‍ എന്തിനാണ് സ്ഥാനമാനങ്ങള്‍ക്കു പിറകെ ഓടുന്നത്? പെരുങ്ങോട്ടുക്കുറിശ്ശിക്കാര്‍ നിങ്ങളെ ആ നാട്ടിലെ രാജാവാക്കിയത് പാലക്കാട് ഡി.സി.സി പ്രസിഡന്റ് പദവിയില്‍ വീണ്ടും വീണ്ടും അവരോധിക്കാനല്ല. കോണ്‍ഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. നിങ്ങള്‍ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്? കോണ്‍ഗ്രസിനകത്തെ സ്വാതന്ത്ര്യം ഗോപിനാഥിന് മറ്റൊരു പാര്‍ട്ടിയിലും കിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."