HOME
DETAILS
MAL
എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം: തുഷാര്‍ വെള്ളാപ്പള്ളി 21ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം
backup
November 16 2022 | 15:11 PM
ആലപ്പുഴ: തെലങ്കാന എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് സംഘം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടിസ് നല്കി. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടിസ്.
തുഷാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഓഫിസ് സെക്രട്ടറി പൊലീസിന്റെ നോട്ടിസ് കൈപ്പറ്റി. മുന്നാര്‍ സ്വദേശിയായ, നല്‍ഗൊണ്ട എസ്പി രമ മഹേശ്വരിയും സംഘവുമാണ് എത്തിയത്. നാല് എം.എല്‍.എമാര്‍ക്കു കൂറുമാറാന്‍ ഇടനിലക്കാര്‍ 100 കോടി വാഗ്ദാനം നല്‍കിയെന്നാണു ടിആര്‍എസിന്റെ ആരോപണം. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."