HOME
DETAILS

നാളികേരത്തിന്റെ ബയോഡാറ്റ കല്‍പ്പവൃക്ഷം

  
backup
September 01 2021 | 04:09 AM

78543-2

 

നമ്മുടെ കല്‍പ്പവൃക്ഷമാണ് തെങ്ങ്. കൊക്കോസ് ന്യൂസിഫെറ എന്നാണ് ശാസ്ത്രീയ നാമം. തെങ്ങില്‍ നിന്നുള്ള വിളവെടുപ്പിന് പ്രത്യേക ഋതുക്കളില്ല. ഒറ്റത്തടിയായി വളരുന്ന ഈ വൃക്ഷത്തിന്റെ വേരുകള്‍ ഇരുപതിലേറെ മീറ്റര്‍ ദൂരം വ്യാപിക്കാറുണ്ട്. തെങ്ങിന്‍ തടി ഉപയോഗിച്ച് മികച്ചയിനം ഫര്‍ണ്ണിച്ചറുകള്‍ നിര്‍മിക്കാന്‍ സാധിക്കും. തെങ്ങിന്റെ ഇല എന്നതിനേക്കാള്‍ ഒരു കൂട്ടം ഇലകളാണ് ഓല. പൂര്‍ണവളര്‍ച്ച എത്തിയ തെങ്ങില്‍ പ്രതിവര്‍ഷം ഒരു ഡസനിലേറെ പുതിയ ഓലകള്‍ ഉണ്ടാകുകയും അത്രതന്നെ കൊഴിയുകയും ചെയ്യും. തെങ്ങില്‍ നിന്നു പൊഴിഞ്ഞ ഇലകളുടെ എണ്ണം നോക്കി തെങ്ങിന്റെ പ്രായം കണക്കാക്കാറുണ്ട്. ഓല ഉപയോഗിച്ചാണ് ആദ്യ കാലങ്ങളില്‍ വീടിന്റെ മേല്‍ക്കുരകള്‍ മറച്ചിരുന്നത്. ആറു മീറ്ററോളം നീളമുള്ള ഓലകളില്‍നിന്നുള്ള ഈര്‍ക്കില്‍ ഉപയോഗിച്ച് ചൂല്‍ നിര്‍മിക്കാറുണ്ട്. തെങ്ങോല ഉപയോഗിച്ച് നിരവധി കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നു. ഓലയുടെ ഇടയിലായി പൂങ്കുലകള്‍ വിരിയുന്നു. ഇവ ആണ്‍ പൂവും പെണ്‍ പൂവും ഉണ്ട്. തെങ്ങിന്റെ പൂങ്കുലകളില്‍ ആദ്യം വിരിയുന്നത് ആണ്‍ പൂക്കളാണ്. പൂങ്കുലയുടെ ഏറ്റവും അടിയിലായി നാളികേരത്തിന്റെ ആകൃതിയില്‍ ചേര്‍ന്ന് നില്‍ക്കുന്ന പെണ്‍പൂക്കളെ മച്ചിങ്ങ പോലെയുള്ള വിവിധ പേരുകളില്‍ അറിയപ്പെടുന്നു. പെണ്‍പൂക്കളില്‍ പരാഗണം നടന്നവയാണ് തേങ്ങയായി പരിണമിക്കുന്നത്.


തേങ്ങയും ഇളനീരും

തെങ്ങില്‍ നിന്നുള്ള മുഖ്യ ഘടകം തേങ്ങയാണ്. സ്വാദിഷ്ടമായ ആഹാര ഘടകം കൂടിയാണ്. ചകിരിയും ചിരട്ടയും വെളുത്ത കാമ്പും ജലവും അടങ്ങുന്നതാണ് തേങ്ങ. തെങ്ങില്‍നിന്നു വീഴുന്ന ആഘാതത്തില്‍നിന്നു കട്ടിയുള്ള പുറം തോടും ചകിരിയും വിത്തിനെ സംരക്ഷിക്കുന്നു. തേങ്ങയുടെ ചകിരി കയര്‍ വ്യവസായത്തിനും വളമായും കിടക്ക, ബ്രഷ് നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ചിരട്ട കരകൗശലമായും ഇന്ധനമായും പ്രയോജനപ്പെടുത്തുന്നു.
തെങ്ങിന്റെ പൂക്കുല വിവിധ തരം ഔഷധ നിര്‍മാണത്തിന്ഉപയോഗിക്കുന്നുണ്ട്. നാളികേരത്തിനുള്ളിലെ കാമ്പ് ഉപയോഗിച്ച് തേങ്ങാപ്പാലും കറിക്കൂട്ടും നിര്‍മിക്കുന്നു. കാമ്പ് ഉണക്കിയെടുത്താണ് വെളിച്ചെണ്ണ നിര്‍മിക്കുന്നത്. ഉണക്കിയെടുക്കുന്ന അകകാമ്പിനെ കൊപ്ര എന്നാണ് വിളിക്കുന്നത്. കൊപ്ര ഉപയോഗിച്ച് വെളിച്ചെണ്ണ ആട്ടിയെടുത്ത ശേഷം ബാക്കി വരുന്ന അവശിഷ്ടമാണ് പിണ്ണാക്ക്. തേങ്ങാപ്പിണ്ണാക്ക് മികച്ചയിനം കാലിത്തീറ്റയും വളവും ആണ്. തേങ്ങ പാകമാകുന്നതിനു മുമ്പ് പറിച്ചെടുക്കുന്ന ഫലത്തെ ഇളനീര്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ ശരീരത്തിനാവശ്യമായ ധാരാളം ഘടകങ്ങള്‍ ഇളനീരിലുണ്ട്. ശരീരത്തിന്റെ ക്ഷീണം മാറ്റി പ്രതിരോധം വര്‍ധിപ്പിക്കാന്‍ ഇളനീര്‍ ഉപയോഗം കൊണ്ട് സാധിക്കും. ഇളനീരില്‍ മാധുര്യമേറിയ ജലത്തോടൊപ്പം എളുപ്പത്തില്‍ അടര്‍ത്തിമാറ്റാന്‍ സാധിക്കുന്ന കാമ്പും ഉണ്ട്. ഇളനീരിന്റെ തീരെ പാകമാകാത്ത ഫലമാണ് കരിക്ക്. ലോറിക് ആസിഡിന്റെ കലവറയായ കരിക്ക് മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമമാണ്. വൈറ്റമിന്‍ സിയും മഗ്നീഷ്യവും പ്രോട്ടീനും ഇവയില്‍ധാരാളമായി അടങ്ങിയിട്ടുണ്ട്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയ പൊട്ടാസ്യം-മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ കിഡ്‌നിയിലെ കല്ലിനെ ചെറുക്കാന്‍ ശേഷിയുളളവയാണ്. സോഡിയം, കാല്‍സ്യം, ഫോസ് ഫറസ് തുടങ്ങിയ അനേകം പോഷക ഘടകങ്ങളുടെ കലവറയാണ് ഇളനീര്‍.

നാളികേര വിചാരങ്ങള്‍
തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കുരങ്ങന്മാരെ ഉപയോഗിച്ചാണ് കൂടുതലായും തേങ്ങ പറിച്ചെടുക്കുന്നത്. കേരളത്തില്‍ ആദ്യ കാലത്ത് പി.എന്‍.രാമദാസ് വൈദ്യന്റെ നേതൃത്വത്തില്‍ മനുഷ്യരെ തെങ്ങുകയറ്റം പഠിപ്പിക്കുന്ന ഒരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്ന യന്ത്രം കണ്ടെത്തിയത് കണ്ണൂര്‍ സ്വദേശിയായ എം.ജെ.ജോസഫ് എന്ന മലയാളിയാണ്. 37.67 സെക്കന്റ് കൊണ്ട് ഒരു തേങ്ങ പല്ലു കൊണ്ട് പൊതിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ഇന്ത്യക്കാരനാണ് തമിഴ്‌നാട്ടിലെ രാമന്‍ ആണ്ടിയപ്പന്‍. പെട്രോളിനേക്കാന്‍ മികവുറ്റ പ്രകടനം് കാഴ്ചവയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കു കഴിയുമെന്നാണ് മലയ സര്‍വകലാശാലയിലെ ഗവേഷകരുടെ വാദം. ഇതുമായി ബന്ധപ്പെട്ട ഗവഷണങ്ങള്‍ വിജയിച്ചാല്‍ കേരളത്തിലുടനീളം വിലക്കുറവുള്ള പമ്പുകള്‍ ഉയരും.

തെങ്ങിനെ ബാധിക്കുന്ന
രോഗങ്ങള്‍
മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന മുഖ്യരോഗമാണ് കൂമ്പ്ചീയല്‍. ഓലകളുടെ അടിഭാഗം അഴുകി ദുര്‍ഗന്ധം വമിപ്പിക്കുന്ന ഈ അസുഖം കണ്ടെത്താന്‍ വൈകുന്നത് തെങ്ങിനെ തന്നെ ഇല്ലാതാക്കും. തെങ്ങിലെ പൂക്കള്‍ കൊഴിയുന്ന രോഗമാണ് മഹാളി. തെങ്ങിന്റെ തടിയിലെ ചെറിയ വിള്ളലുകളിലൂടെ നീര് കിനിയുന്ന അസുഖമാണ് ചെന്നീരൊലിപ്പ്. മണ്ഡരി ബാധയാണ് മറ്റൊരു പ്രധാനപ്പെട്ട രോഗം . എരിഫോയിഡ് വിഭാഗത്തിലെ മണ്ഡരിയാണ് ഇതിന് കാരണം. കൊമ്പന്‍ ചെല്ലിയും ചെമ്പന്‍ ചെല്ലിയും തെങ്ങിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago