ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു; രണ്ട് ബന്ദികളെക്കൂടി മോചിപ്പിച്ചു
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസവും ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. 5,087 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 15,270 പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 96 പേര്‍ കൊല്ലപ്പെട്ടു. 1,650പേര്‍ക്ക് പരുക്കേറ്റു. ഇസ്‌റഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400പേര്‍ കൊല്ലപ്പെട്ടു. ഹമാസ് തടവിലാക്കിയ രണ്ട് ബന്ദികളെക്കൂടി ഇന്ന് മോചിപ്പിച്ചു. ഈജിപ്തിന്റേയും ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രണ്ടുപേരെ മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. രണ്ട് ഇസ്‌റാഈലി സ്ത്രീകളെയാണ് മോചിപ്പിച്ചത്. നേരത്തേ, രണ്ട് അമേരിക്കന്‍ പൗരന്‍മാരെ വിട്ടയച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്‌റാഈല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേ സമയം യാതൊരു നിയന്ത്രണവുമില്ലാതെ അതിക്രൂരമായി തുടരുന്ന ഇസ്‌റാഈല്‍ നരനായാട്ടില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതക്കെതിരെ ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രംഗത്ത്‌വന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെനടത്തുന്ന പൈശാചിക കൃത്യങ്ങള്‍. ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ ആക്രമണം എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചതായും, അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുതെന്നും അമീര്‍ ശൂറാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്നറിയിപ്പ് നല്‍കി.
അന്താരാഷ്ട്ര സമൂഹം ഇസ്‌റാഈലിന്റെ കൂട്ട നരഹത്യക്ക് നിരുപാധിക പിന്തുണ നല്‍കുന്നത് അംഗീകരിക്കാനാവില്ല. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ ഗസ്സയില്‍ ഇസ്‌റാഈല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ കഴിയില്ല' രൂക്ഷമായ വാക്കുകളില്‍ അമീര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."