അല്‍ അഖ്‌സ മസ്ജിദില്‍ മുസ്‌ലിംകളെ വിലക്കി ഇസ്‌റാഈലി പൊലീസ്
അല്‍ അഖ്‌സ മസ്ജിദില്‍ മുസ്‌ലിംകളെ വിലക്കി ഇസ്‌റാഈലി പൊലീസ്
അല്‍ അഖ്‌സ മസ്ജിദില്‍ മുസ്‌ലിംകളെ വിലക്കി ഇസ്‌റാഈലി പൊലീസ്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി ഇസ്‌റാഈല്‍ പൊലീസ് അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‌ലിം വിശ്വാസികളെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്‌ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇസ്‌റാഈല്‍ പൊലീസ് ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. മുസ്ലിംകള്‍ക്ക് മാത്രം ആരാധന നടത്താന്‍ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകര്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങള്‍ നടത്തുകയും ചെയ്തതായി ഫലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വ്യോമാക്രമണത്തിലൂടെ ഇസ്‌റഈല്‍ 24 മണിക്കൂറിനിടെ 704 പേരെ കൊന്നുവെന്ന് ഗസ്സ അധികൃതര്‍ അറിയിച്ചു. ഒക്‌ടോബര്‍ ഏഴ് മുതലുള്ള അധിനിവേശത്തില്‍ ഗസ്സയില്‍ 5791 പേര്‍ കൊല്ലപ്പെട്ടതായും 16,297 പേര്‍ക്ക് മുറിവേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഗസ്സയിലെ മൂന്നില്‍ രണ്ട് ആരോഗ്യ സംവിധാനവും പ്രവര്‍ത്തന ക്ഷമമല്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. 72 ആരോഗ്യ കേന്ദ്രങ്ങളില്‍ 46 എണ്ണവും 35 ആശുപത്രികളില്‍ 12 എണ്ണവും പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.
#Global Watch: #Israeli police close #AlAqsa Mosque for Muslim worshippers.
— South Asia Times (@SATimes_TV) October 24, 2023
Israeli police have closed the Al Aqsa Mosque in occupied East #Jerusalem & stopped Muslims from entering the compound, according to the Islamic Waqf department, that is in-charge of the holy site. pic.twitter.com/s2snaOneC3
ഗസ്സ സിറ്റിയിലെ അല്‍വഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതല്‍പേരും കോമയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗസ്സയിലെ പല ആശുപത്രികളിലെയും ഇന്ധനം തീര്‍ന്നു തുടങ്ങി. വടക്കന്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ ഇന്ധനം തീര്‍ന്നതോടെ ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന നിരവധി കുഞ്ഞുങ്ങളുടെ ജീവനാണ് അപകടത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."