HOME
DETAILS
MAL
രാജ്യത്ത് ഇന്നലെ 47,092 പേര്‍ക്ക് കൊവിഡ്; മൂന്ന് ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍
backup
September 02 2021 | 05:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,28,57,937 ആയി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 509മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 4,39,529 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗം ബാധിച്ച് നിലവില്‍ രാജ്യത്ത് ചികിത്സയുള്ളവരുടെ എണ്ണം 3,89,583 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആയി. ഇതുവരെ രാജ്യത്ത് 66,30,37,334 ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് സ്ഥിരീകരിക്കുന്നതില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ്. ഇന്നലെ 32,803 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
https://twitter.com/ANI/status/1433278490464432129
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."