HOME
DETAILS
MAL
നാഷനല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷ പദവിയൊഴിഞ്ഞ് ഫാറൂഖ് അബ്ദുല്ല; പകരം മകന്‍ ഉമര്‍ അബ്ദുല്ല വരും
backup
November 18 2022 | 06:11 AM
ശ്രീനഗര്‍: ജമ്മുകശ്മീര്‍ നാഷനല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷപദവി ഒഴിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ എനിക്ക് ശേഷിയില്ലെന്ന് 85 കാരനായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ഡിസംബര്‍ അഞ്ചിന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. മകനും മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമര്‍ അബ്ദുല്ല തന്നെയാവും ഫാറൂഖ് അബ്ദുല്ലയുടെ പകരക്കാരനായി വരിക. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്നും അതൊരു ജനാധിപത്യനടപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ഫാറൂഖ് അബ്ദുല്ലയുടെ നടപടി.
Farooq Abdullah announces stepping down from National Conference president post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."