ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി; ഉപഭോക്താക്കളോട് യൂട്യൂബ്
ഉപഭോക്താക്കളോട് യൂട്യൂബ്
വിനോദത്തിനൊപ്പം വരുമാനവും കൂടി ഉറപ്പുവരുത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. വിവിധ നിയമ വ്യവസ്ഥക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ഇപ്പോഴിതാ വരുമാനത്തിന് തടസം നില്‍ക്കുന്ന ഉപയോക്താക്കള്‍ക്കെതിരേ നടപടിക്കൊരുങ്ങുകയാണ്.
യൂട്യൂബ് വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെയാണ് യൂട്യൂബ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കമ്പനി അടുത്തിടെ അവതരിപ്പിച്ച പോളിസിയില്‍ ആഡ് ബ്ലോക്കറുകളുടെ ഉപയോഗത്തിനെതിരെയുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആഡ്‌ബ്ലോക്കര്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ടുള്ള അറിയിപ്പ് നല്‍കും. ഇത്തരത്തില്‍ വിവിധ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആഡ് ബ്ലോക്കറുകള്‍ നിര്‍ത്താന്‍ ഉപഭോക്താവ് തയ്യാറായില്ലെങ്കില്‍ യൂട്യൂബ് നിയന്ത്രണങ്ങള്‍ ആരംഭിക്കും. അതായത് ഉപഭോക്താവിന് മൂന്ന് വീഡിയോകള്‍ മാത്രമേ പരമാവധി കാണാനാവൂ. അതിന് ശേഷം വീഡിയോകള്‍ കാണുന്നത് യൂട്യൂബ് തടയും.
അതേസമയം ഇത് സ്ഥിരമായ വിലക്കായിരിക്കില്ല. ഉപഭോക്താവ് ആഡ് ബ്ലോക്കര്‍ ഒഴിവാക്കിയാല്‍ ഉടനെ യൂട്യൂബ് വീഡിയോകള്‍ വീണ്ടും ആസ്വദിക്കാനാവും.
പരസ്യം കാണുന്നത് പ്രയാസമുള്ളവരാണെങ്കില്‍ യൂട്യൂബിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക തന്നെ വേണമെന്നാണ് യൂട്യൂബിന്റെ നിബന്ധന. അല്ലാത്തപക്ഷം പരസ്യങ്ങള്‍ കാണാന്‍ ഉപഭോക്താക്കള്‍ ബാധ്യസ്ഥരാണ് എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."