HOME
DETAILS
MAL
പൊലിസില്‍ ആര്.എസ്.എസ് ഗ്യാങ് എന്ന പരാമര്‍ശം; ആനിരാജയുടെ പ്രസ്താവനയില്‍ സി.പി.ഐക്ക് അതൃപ്തി
backup
September 02 2021 | 08:09 AM
തിരുവനന്തപുരം:പൊലീസില്‍ ആര്.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐക്ക് അതൃപ്തി. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഒമ്പതാം തിയ്യതി സംസ്ഥാന എക്സിക്യൂട്ടീവ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാവും. ഇതിന് ശേഷം വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.
കേരള പൊലിസില്‍ ആര്.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം. പ്രതിപക്ഷം ഏറെനാളായി ഉന്നയിക്കുന്ന ആരോപണം ഭരണപക്ഷത്തെ മുതിര്‍ന്ന വനിതാ നേതാവ് തന്നെ ഏറ്റെടുത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."