HOME
DETAILS
MAL
കോഴിക്കോട് തെരുവുനായ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു
backup
November 20 2022 | 14:11 PM
കോഴിക്കോട്: പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. വീടിനുള്ളില്‍ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകന് നെഹന്‍ കൃഷ്ണന്, വെള്ളൂര്‍ സ്വദേശി രഞ്ജിത്തിന്റെ മകന് ആരോണ്‍ ദേവ്, അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പുറമേരി സ്വദേശി കമല എന്നിവരെയാണ് നായ ആക്രമിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൈക്കും കാലിനുമായാണ് മൂന്ന് പേര്‍ക്കും കടിയേറ്റത്. പരുക്കേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും കമല വടകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."