HOME
DETAILS
MAL
തൃക്കാക്കര കൂട്ട ബലാല്‍സംഗകേസ്; സി.ഐ പി.ആര് സുനുവിനെ സസ്പെന്‍ഡ് ചെയ്തു
backup
November 20 2022 | 14:11 PM
കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാല്‍സംഗകേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ പി.ആര് സുനുവിനെ കൊച്ചി കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തു. ഇന്ന് സ്്റ്റേഷനിലെത്തി വീണ്ടും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവധിയില്‍ പ്രവേശിക്കാന്‍ എ.ഡി.ജി പി നിര്‍ദേശിച്ചിരുന്നു.
കേസില്‍ താന്‍ നിരപരാധിയാണന്നും മറ്റ് കേസുകളൊന്നും ഇല്ലാത്തതുകൊണ്ടുമാണ് ജോലിക്കെത്തിയതെന്നും സുനു പറഞ്ഞിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് പി ആര് സുനു. കഴിഞ്ഞ ഞായറാഴ്ച ബേപ്പൂര്‍ സ്റ്റേഷനിലെത്തിയാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചു. ഇതെത്തുടര്‍ന്നാണ് സുനു രാവിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും ചാര്‍ജെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."