ലോകകപ്പ്: ആദ്യ പകുതിയില്‍ രണ്ടുഗോളുമായി ഇക്വഡോര്‍
ദോഹ: 2022 ഖത്തര്‍ ലോകകപ്പില്‍ ഖത്തറിനെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളുമായി ഇക്വഡോര്‍. 10ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ വലന്‍സിയയാണ് ആദ്യഗോള്‍ നേടിയത്. മൂന്നാം മിനുട്ടില്‍ നേടിയ ഗോള്‍ വാര് നിയമത്തിലൂടെ ഓഫ് വിളിച്ചതിന് മറുപടിയെന്നോണമായിരുന്നു 10ാം മിനുട്ടിലെ പെനാല്‍റ്റി ഗോള്‍.
ഖത്തര്‍ താരം അല്‍ ഷീബിന്റെ ഫൗളിനെ തുടര്‍ന്നാണ് വലന്‍സിയയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മത്സരം ആരംഭിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് 13ാം നമ്പര്‍ താരം ഇന്നര്‍ വലന്‍സിയ ഗോള്‍ നേടിയത്. എന്നാല്‍ വാര് നിയമത്തില്‍ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഗോള്‍ നഷ്ടമാവുകയായിരുന്നു.
16, 31 മിനിറ്റുകളിലായി ക്യാപ്റ്റന്‍ എനര് വലന്‍സി ഇക്വഡോറിനായി തൊടുത്ത ഗോള്‍ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിലെ വലയിലെത്തിയ ഗോള്‍ വാര് സിസ്റ്റം കവര്‍ന്നില്ലായിരുന്നെങ്കില്‍ ഇക്വഡോര്‍ നായകന് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികക്കാമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."