ലോകകപ്പ്: ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെതിരെ രണ്ടുഗോളടിച്ച് ഇക്വഡോറിന്റെ മിന്നും ജയം
ദോഹ: 2022 ഖത്തര്‍ ലോകകപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെതിരെ രണ്ടുഗോളടിച്ച് ഇക്വഡോറിന്റെ മിന്നും ജയം. ഇക്വഡോര്‍ ക്യാപ്റ്റന്‍ ഇന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളുകളും നേടിയത്. 10ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ വലന്‍സിയയാണ് ആദ്യഗോള്‍ നേടിയത്.
മൂന്നാം മിനുട്ടില്‍ നേടിയ ഗോള്‍ വാര് നിയമത്തിലൂടെ ഓഫ് വിളിച്ചതിന് മറുപടിയെന്നോണമായിരുന്നു 10ാം മിനുട്ടിലെ പെനാല്‍റ്റി ഗോള്‍. ഖത്തര്‍ താരം അല്‍ ഷീബിന്റെ ഫൗളിനെ തുടര്‍ന്നാണ് വലന്‍സിയയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മത്സരം ആരംഭിച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് 13ാം നമ്പര്‍ താരം ഇന്നര്‍ വലന്‍സിയ ഗോള്‍ നേടിയത്. എന്നാല്‍ വാര് നിയമത്തില്‍ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഗോള്‍ നഷ്ടമാവുകയായിരുന്നു.
16, 31 മിനിറ്റുകളിലായി ക്യാപ്റ്റന്‍ എനര് വലന്‍സി ഇക്വഡോറിനായി തൊടുത്ത ഗോള്‍ ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിലെ വലയിലെത്തിയ ഗോള്‍ വാര് സിസ്റ്റം കവര്‍ന്നില്ലായിരുന്നെങ്കില്‍ ഇക്വഡോര്‍ നായകന് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികക്കാമായിരുന്നു.
ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ ആതിഥേയര്‍ കുറച്ചുകൂടി ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല. ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകള്‍ മത്സരഫലം നിര്‍ണയിച്ചു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോര്‍ വിജയം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."