മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയും ഇസ്‌റാഈലികള്‍
മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ സമൂഹ മാധ്യമങ്ങളില്‍ കളിയാക്കിയും ഇസ്‌റാഈലികള്‍
ഗസ്സ സിറ്റി: പിഞ്ചുകുഞ്ഞുങ്ങളടക്കം മരിച്ചുവീഴുന്ന ഇസ്‌റാഈലിന്റെ ഗാസ ആക്രമണം തുടരുന്നു. ഗസ്സയില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ നരകയാതന അനുഭവിക്കുന്ന, മരണം പ്രതീക്ഷിക്കുന്ന ഫലസ്തീന്‍ ജനതയെ അപഹസിച്ചുള്ള വിഡിയോകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. ഇസ്‌റാഈലി സമൂഹമാധ്യമ ഇന്‍ഫ്‌ലുവേഴ്‌സാണ് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ടിക്ടോക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ഗസ്സയിലെ ജനങ്ങളെ കളിയാക്കിയുള്ള വിഡിയോകള്‍ പ്രസിദ്ധീകരിക്കുന്നത്. പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ പോലും സൗകര്യമില്ല. ഇതിനെയാണ് ഇസ്‌റാഈലി സെലബ്രിറ്റികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നത്.
കൊച്ചുകുട്ടികളെ വരെ ഉപയോഗിച്ച് ഫലസ്തീനികളെ അപഹസിക്കുകയാണ്. ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കളിയാക്കിക്കൊണ്ടുള്ള വിഡിയോകള്‍ ചെയ്യുക തുടങ്ങിയവാണ് പുറത്തുവന്നിരിക്കുന്നത്. ലൈറ്റ് ഓഫാക്കിയും ഓണാക്കിയും ഗസ്സയിലെ വൈദ്യുതിയില്ലായ്മയെ പരിഹസിക്കുന്നു.
ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളെ പോലും പാവകളെ ഉപയോഗിച്ച് അപഹസിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വെള്ളമില്ലാതെ ഗസ്സക്കാര്‍ പ്രയാസപ്പെടുന്നത് ഇസ്‌റഈലികള്‍ വെള്ളം പാഴാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
A female Israeli settler on TikTok MOCKS Palestinians who have lost access to water, electricity and internet. pic.twitter.com/9E2bcKU1tC
— Quds News Network (@QudsNen) October 26, 2023
മനുഷ്യത്വരഹിതമായ ഇത്തരം വിഡിയോകള്‍ക്കെതിരെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ നടപടിയെടുക്കുന്നില്ല. ഇത്തരത്തിലുള്ള നൂറുകണക്കിന് വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
TikTok trend shows israelis dressing like Palestinians to make fun of their children’s deaths | this is israeli: this is the level they live at #evil pic.twitter.com/etuBN70mSU
— Sarah Wilkinson (@swilkinsonbc) October 26, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."