HOME
DETAILS

ദര്‍വീശും വിറകു ശേഖരിക്കുന്നവനും

  
backup
September 05 2021 | 04:09 AM

56412542

പുനരാഖ്യാനം:
എ.കെ അബ്ദുല്‍ മജീദ്


തണുപ്പും കാറ്റുമുള്ള രാത്രി. തുടക്കക്കാരനായ ദര്‍വീശ് നേരത്തെ ഉറങ്ങാന്‍ കിടന്നു. താന്‍ വലിയ സൂഫികളുടെ കൂടെ ഇരിക്കുന്നതായും അതിന്റെ ഗുണം അനുഭവിക്കുന്നതായും അവന്‍ സ്വപ്‌നംകണ്ടു. ദുഷ്‌കര്‍മങ്ങളൊന്നും ചെയ്യാതെ തന്റെ ജീവിതം എങ്ങനെ മാന്യമായി മുന്നോട്ടുകൊണ്ടുപോവാം എന്നതിനെക്കുറിച്ച് അവന്‍ ആ മഹാഗുരുക്കന്മാരുടെ ഉപദേശം തേടി.


അവര്‍ അവന് മാന്ത്രികമലയുടെ രഹസ്യം പറഞ്ഞുകൊടുത്തു. എല്ലാതരം പഴങ്ങളും ലഭ്യമായ അവിടെ എത്തിപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അവ സൗജന്യമായി അനുഭവിക്കാം.
വലിയ ക്ലേശമൊന്നും കൂടാതെ ദര്‍വീശിന് ആ മല കണ്ടുപിടിക്കാന്‍ സാധിച്ചു. മനോരഞ്ജങ്ങളായ മധുരഫലങ്ങള്‍ സമൃദ്ധമായി എല്ലായിടത്തും.
ഫലങ്ങള്‍ മധുരമൂറുന്നതാണ് എന്നതുമാത്രമല്ല വിശേഷം. അവ കഴിക്കുന്നതോടെ തന്റെ ശബ്ദവും മധുര മനോഹരമാവുന്നു. ഭക്ഷണത്തിനു വശ്യശക്തി കൂടുന്നു. ഇനിയൊരിക്കലും തനിക്ക് ഉപജീവനം തേടി അലയേണ്ടി വരില്ല എന്ന് ദര്‍വീശ് ഉറപ്പിച്ചു.
ഒരു ദിവസം ദര്‍വീശ് കുളിക്കുന്നതിനു വേണ്ടി അടുത്തുള്ള അരുവിയിലേക്ക് പോയി. കുപ്പായം അഴിച്ചപ്പോള്‍ എന്നോ കീശയില്‍ വച്ച രണ്ട് വെള്ളിനാണയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ജോലിക്ക് പോയിരുന്ന കാലത്തുള്ള സമ്പാദ്യമാണ്. ഇനി തനിക്ക് പണത്തിന്റെ ആവശ്യമില്ലല്ലോ എന്നു വിചാരിച്ചതും ദൂരെ നിന്ന് ഒരു വൃദ്ധന്‍ വിറകുകെട്ടുമായി നടന്നുവരുന്നത് കണ്ടതും ഒരുമിച്ചാണ്. വെള്ളിനാണയങ്ങള്‍ ആ പാവപ്പെട്ടവനു ദാനം ചെയ്യാം എന്നു ദര്‍വീശ് വിചാരിച്ചു. അയാള്‍ക്കതുകൊണ്ട് ഭക്ഷണം വാങ്ങി, ശോഷിച്ച ശരീരത്തിന് തെല്ലെങ്കിലും പോഷണം നല്‍കാമല്ലോ.


വിറക് ചുമന്നുവന്ന വൃദ്ധന്‍ പരഹൃദയജ്ഞാനമുളള സൂഫി ആയിരുന്നു. ദര്‍വീശിന്റെ മനസ് വായിച്ച വൃദ്ധന്‍ വിറകുകെട്ട് അവന്റെ മുമ്പില്‍ ഇട്ടു. എന്നിട്ട് വളരെ പതിഞ്ഞ സ്വരത്തില്‍ എന്തോ മന്ത്രിച്ചു. ദര്‍വീശിനു അത് മനസിലായില്ല. തന്നെ നിസാരനായി കണ്ടതില്‍ ദര്‍വീശിനെ ശകാരിക്കുകയായിരുന്നു അദ്ദേഹം. ശരിക്കും അഭിമാനക്ഷതമേറ്റ അദ്ദേഹം ആകാശത്തേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു: 'തമ്പുരാനേ!.. നിന്റെ ഭക്തന്മാരായ ദാസന്മാര്‍ എങ്ങനെയുള്ളവരാണെന്നും ഈ ലോകത്തിന് അവര്‍ എത്രമാത്രം വിലപ്പെട്ടവരാണെന്നും നിനക്കറിയാം. നീ നിന്റെ ശക്തി ഉപയോഗിച്ച് ഈ വിറകുകെട്ട് സ്വര്‍ണമാക്കി മാറ്റിയാലും'.


തത്സമയം വിറകുകെട്ട് കത്തിജ്വലിക്കുന്ന തീനാളം പോലെയുള്ള സ്വര്‍ണമായി മാറി.
യുവാവായ ദര്‍വീശിന് ഇതുകണ്ട് സ്തബ്ധനായി. അനങ്ങാന്‍ പറ്റാത്തവിധം അവന്‍ മരവിച്ചുനിന്നു.
വൃദ്ധന്‍ വീണ്ടും കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു: 'തമ്പുരാനേ, നീ എല്ലാറ്റിനും മതിയായവനാണ്. ഈ സ്വര്‍ണക്കെട്ട് വിറകാക്കി മാറ്റേണമേ'.
സ്വര്‍ണ കൂമ്പാരം പൂര്‍വസ്ഥിതി പ്രാപിച്ചു.


സ്വര്‍ണത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ ആ പഴയ കെട്ട്, അതെടുത്ത് തലയില്‍ വച്ച് വൃദ്ധന്‍ പട്ടണത്തിലേക്ക് നടന്നു. ജോലി ചെയ്തു ജീവിക്കുന്നവരെ അവജ്ഞയോടെ കാണരുതെന്ന പാഠം യുവദര്‍വീശ് ഇന്ന് പഠിച്ചിട്ടുണ്ടാവുമെന്ന് അദ്ദേഹം മനോഗതം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago
No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago