ചെങ്കടലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ പവിഴപ്പുറ്റ് കോളനി കണ്ടെത്തി
ജിദ്ദ: റെഡ്സീ പദ്ധതിയുടെ ഭാഗമായ അൽ വഖാദി ദ്വീപിന് തെക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ പവിഴ കോളനി കണ്ടെത്തി. ചെങ്കടൽ വികസന കമ്പനി (ടിആർഎസ്ഡിസി) ക്കു കീഴിലെ സമുദ്ര ശാസ്ത്ര-പരിസ്ഥിതി വിദഗ്ധ സംഘമാണ് ഭീമൻ പവിഴ കേന്ദ്രം കണ്ടെത്തിയത്. 10 മീറ്റർ ഉയരമുള്ള ഇവക്ക് 600 വർഷം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. ഈ അപൂർവ കണ്ടെത്തൽ ചെങ്കടൽ മേഖലയിൽ ആദ്യത്തേതാണെന്ന് സഊദി പ്രസ്സ് ഏജൻസി അറിയിച്ചു.
നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ചെങ്കടൽ മേഖലയിൽ ആദ്യമായാണ് ഈ അപൂർവ കണ്ടുപിടിത്തമെന്ന് കമ്പനി വിശദീകരിച്ചു. കോളനിയുടെ പുറം ഘടനയിൽ വർഷം തോറും വളരുന്ന വളയങ്ങളുടെ അളവിലും എണ്ണത്തിലും ഇത് കണ്ടെത്താനാകും. കൂടാതെ, ഭീമൻ റെഡ് വുഡ് മരങ്ങളുടെ സാന്നിധ്യവും കഴിഞ്ഞ നൂറ്റാണ്ടുകളിലെ ചരിത്രപരമായ റഫറൻസിന് സഹായകമാണെന്നും കമ്പനി വ്യക്തമാക്കി. പവിഴപ്പുറ്റുകളുടെ വളയങ്ങൾ അറിയാനും മുൻ വർഷങ്ങളിലെ സമുദ്ര താപനിലയെക്കുറിച്ചും അക്കാലത്തെ രാസഘടനയെക്കുറിച്ചും കൂടുതലറിയാൻ കോളനി ശാസ്ത്രജ്ഞരെ പ്രാപ്തരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."