HOME
DETAILS

അഴിമതി: സഊദി പൊതു സുരക്ഷ വകുപ്പ് മേധാവിയെ സ്ഥാനഭൃഷ്ടനാക്കി,മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ അറസ്റ്റിൽ

  
backup
September 08 2021 | 06:09 AM

nazaha-continues-clampdown-on-corruption-investigates-major-generals-for-illicit-activities-2021

റിയാദ്: സഊദിയിൽ അഴിമതിക്കേസിൽ സൈനിക ഉദ്യോഗസ്ഥർ അടക്കം നിരവധി പേരെ സഊദിയിൽ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് റിയാല്‍ കൈക്കൂലി സ്വീകരിച്ച കേസിലാണ് നാഷണല്‍ ഗാര്‍ഡ് മന്ത്രാലയവുമായി സഹകരിച്ച് മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും മേജര്‍ ജനറല്‍ റാങ്കില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തില്‍നിന്ന് വിരമിച്ച മൂന്നു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. അഴിമതി ആരോപണങ്ങൾ സംബന്ധിച്ച് അതോറിറ്റി ആരംഭിച്ച ക്രിമിനൽ കേസുകളും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റാരോപിതരായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഏറ്റവും പ്രമുഖമായ കേസുകൾ എടുത്തുകാണിച്ചു. നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ കരാറുകള്‍ ലഭിക്കുന്നതിന് വിദേശ കമ്പനികളുടെ പ്രതിനിധിയില്‍നിന്നും സ്വകാര്യ കമ്പനി ഉടമയില്‍നിന്നും പല ഗഡുക്കളായി ഇവര്‍ 21.2 കോടിയിലേറെ റിയാല്‍ കൈപ്പറ്റുകയായിരുന്നു ഇവർ. കൂടാതെ, ഇരുപതോളം വ്യത്യസ്ത അഴിമതി കേസുകളിൽ നിരവധി പേർ അറസ്റ്റിലാകുകയും വൻ തുകകൾ കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, അഴിമതിക്കേസ് ആരോപിക്കപ്പെട്ടതിന്റെ പേരിൽ സഊദി പൊതു സുരക്ഷാ ഡയറക്ടർ ഫസ്റ്റ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ബിൻ ഖറാർ അൽ ഹർബിയുടെ സേവനം അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടത്. പൊതു സ്വകാര്യ മേഖലയിൽ നിന്നുള്ള 18 വ്യക്തികളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ കൈകൂലി, വ്യാജരേഖ ചമക്കൽ, അഴിമതി എന്നീ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി.

പൊതു മുതൽ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നിയമലംഘനങ്ങളും ഇദ്ദേഹം നടത്തിയതായും ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കുമേതിരെയും ബന്ധപ്പെട്ട അതോറിറ്റി കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും റോയൽ ഉത്തരവിൽ വ്യക്തമാക്കി.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ജാഗ്രത നിർദേശം, എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശൂർ ജില്ലകളിൽ അവധി
Kerala
  •8 hours ago