വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ വീണ്ടും കേസ്
വിദ്വേഷ പ്രചാരണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖറിനെതിരെ വീണ്ടും കേസ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷപ്രചാരണം നടത്തിയതിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് പി. സരിൻ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍. ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേന്ദ്ര മന്ത്രിക്കെതിരായ രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബര്‍ സെല്‍ എസ്.ഐയുടെ പരാതിയിലാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നത്. ഐ.പി.സി 153 (സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഇടപെടല്‍), 153 എ (രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതില്‍ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.
കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ''ഹമാസിന്റെ ജിഹാദിനുള്ള പരസ്യാഹ്വാനം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തിനു കാരണമാകുമ്പോള്‍ ഡല്‍ഹിയിലിരുന്ന് ഇസ്‌റാഈലിനെതിരെ പ്രതിഷേധിക്കുകയാണ് മുഖ്യമന്ത്രി'' എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.
. തീവ്രവാദ സംഘടനകളോട് മുഖ്യമന്ത്രി മൃദു സമീപനം പുലര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."