HOME
DETAILS

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; കുടിയേറ്റ നിയമങ്ങളില്‍ പുതിയ നയം പ്രഖ്യാപിച്ച് കാനഡ; പരിഷ്‌കരണങ്ങള്‍ ഇങ്ങനെ

  
backup
November 03 2023 | 04:11 AM

canada-implementing-new-laws-in-immigration-rules

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; കുടിയേറ്റ നിയമങ്ങളില്‍ പുതിയ നയം പ്രഖ്യാപിച്ച് കാനഡ; പരിഷ്‌കരണങ്ങള്‍ ഇങ്ങനെ

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും കനേഡിയന്‍ മോഹങ്ങളുമായി വിമാനം കയറുന്നത്. എന്നാല്‍ സമീപകാലത്തായി ഉയര്‍ന്നുവന്ന നയതന്ത്ര പ്രതിസന്ധിയും, ഭവന പ്രതിസന്ധിയും ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വലാക്കിയിരുന്നു. അതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി നയപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ പലരുടെയും കനേഡിയന്‍ മോഹങ്ങള്‍ക്ക് വീണ്ടും ചിറക് മുളക്കുകയും ചെയ്തു.

എന്നാല്‍ കാനഡയില്‍ നിന്ന് അത്ര ആശ്വാസകരമായ വാര്‍ത്തയല്ല ഇപ്പോള്‍ പുറത്ത് വരുന്നത്. ഭവന പ്രതിസന്ധിക്ക് പിന്നാലെ പണപ്പെരുപ്പവും രൂക്ഷമായതോടെ വരും നാളുകളില്‍ കുടിയേറ്റത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാനഡ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുജനാഭിപ്രായം മാനിച്ച് 2026 മുതല്‍ സ്ഥിര താമസക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2015ല്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് എമിഗ്രേഷന്‍ നിലവാരം ഉയര്‍ത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം വലിയുന്നത്.

പുതിയ മാറ്റം
2026 മുതല്‍ കാനഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം നിശ്ചിത എണ്ണത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2024ല്‍ 4,85,000 സ്ഥിര താമസക്കാരും, 2025ല്‍ 5,00000 സ്ഥിര താമസക്കാരെയും രാജ്യത്തെത്തിക്കും. പിന്നാലെ 2026 മുതല്‍ 5,00000 എന്ന തോതില്‍ കുടിയേറ്റം നിജപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതേസമയം കാനഡയുടെ തൊഴില്‍ വിപണി വര്‍ധിപ്പിക്കുന്ന നടപടി തുടരുമെന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി.

കൂടാതെ 2024ല്‍ എക്‌സ്പ്രസ് എന്‍ട്രിയിലൂടെ 1,10,700 സ്ഥിര താമസക്കാരെയാണ് ലക്ഷ്യമിടുന്നത്. 2025ലും 26ലും ഇത് 1,17,500 ആയി വര്‍ധിപ്പിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം പ്രകാരം 2024ല്‍ 1,10,000 കുടിയേറ്റക്കാരെയായിരിക്കും അനുവദിക്കുക. 2026ല്‍ ഈ സംഖ്യ 1,20,000 ആയി ഉയര്‍ത്തും. താല്‍ക്കാലിക തൊഴിലാളികള്‍, അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ തുടങ്ങിയ പുതുമുഖങ്ങളുടെ മറ്റ് വിഭാഗങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാവാം.

ഐ.ആര്‍.സി.സി പ്രസ്താവന
അധിക തോതിലുള്ള കുടിയേറ്റം പാര്‍പ്പിട മേഖലയില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പാര്‍പ്പിടം, സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കുടിയേറ്റക്കാരുടെ എണ്ണം സ്ഥിരപ്പെടുത്തുന്നതിലൂടെ പാര്‍പ്പിടം, അടിസ്ഥാന സൗകര്യ ആസൂത്രണം, സുസ്ഥിര ജനസംഖ്യാ വളര്‍ച്ച എന്നിവ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു. ഐ.ആര്‍.സി.സി റിലീസില്‍ പറയുന്നു.

പൊതുജനങ്ങളുടെ പ്രതികരണം
കുടിയേറ്റവുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായ സര്‍വ്വേയില്‍ പത്തില്‍ നാല് കനേഡിയക്കാരും കാനഡയിലേക്ക് വമ്പിയ തോതിലുള്ള കുടിയേറ്റം നടക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിലധികം ആളുകള്‍ ഇത്തവണ കുടിയേറ്റം വ്യാപകമാണെന്ന് അഭിപ്രായപ്പെട്ടവരാണ്. ഇതുതന്നെയാണ് നയപരമായ മാറ്റത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകവും. കാനഡയിലെ ഏറ്റവും വലിയ കുടിയേറ്റ കമ്മ്യൂണിറ്റി എന്ന നിലയില്‍ ഇന്ത്യക്കാരെ പുതിയ നിയമം വലിയ രീതിയില്‍ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago