ജനങ്ങള്‍ക്ക് അടുത്ത ഷോക്ക്, ഇലക്ട്രിസിറ്റി സബ്‌സിഡിയും റദ്ദാക്കി
ജനങ്ങള്‍ക്ക് അടുത്ത ഷോക്ക്, ഇലക്ട്രിസിറ്റി സബ്‌സിഡിയും റദ്ദാക്കി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനക്ക് പിന്നാലെ അടുത്ത ഷോക്കായി ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ് സിഡിയും സര്‍ക്കാര്‍ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ് സിഡിയാണ് പിന്‍വലിച്ചത്. യൂണിറ്റിന് 20 പൈസ മാത്രമല്ലേ കൂട്ടിയതെന്ന് പറഞ്ഞായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. പക്ഷെ നിരക്കും ഫിക്‌സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം ഒന്ന് കൂടി നടുവൊടിച്ചാണ് സബ്‌സിഡിയിലും സര്‍ക്കാര്‍ കൈവെച്ചത്. 10 വര്‍ഷത്തോളമായി നല്‍കിവന്ന സബ് സിഡിയാണ് എടുത്തുകളഞ്ഞത്.
സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ 76 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ ഉയരും. പഴയ സംവിധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ഇബി സര്‍ക്കാരിനു കത്തു നല്‍കി. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാനാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി കെഎസ്ഇബി പിരിച്ചെടുക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിച്ചത്.
ഒക്ടോബര്‍ 31ന് ഈ രീതി അവസാനിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി. പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയുടെ ഒരു ശതമാനം കലക്ഷന്‍ ചാര്‍ജായി കെഎസ്ഇബി എടുത്തശേഷം ബാക്കി തുക സര്‍ക്കാരിലേക്ക് അടയ്ക്കാനാണ് വിജ്ഞാപനത്തിലെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."