HOME
DETAILS
MAL
ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തള്ളി
backup
November 30 2022 | 07:11 AM
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി ഹൈക്കോടതി തള്ളി. ബില്ലുകള്‍ ഒപ്പിടാന്‍ സമയപരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
നിയമസഭ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നായിരുന്നു ഹരജിയിലെ പ്രധാന ആക്ഷേപം.
ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതിനു സമയ പരിധി കോടതിക്കു നിശ്ചയിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതു നിയമ നിര്‍മാതാക്കളുടെ ചുമതലയില്‍പെട്ടതാണെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."