ഉദ്യോഗസ്ഥര്‍ തിരികെയെത്തണമെന്ന് താലിബാന്റെ അഭ്യര്‍ഥന
പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും സുരക്ഷ ഉറപ്പാക്കുമെന്നും അഫ്ഗാന്‍ സര്‍ക്കാര്‍
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ താലിബാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന.
ആക്ടിങ് പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദാണ് ഇന്നലെ ഈ അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.
താലിബാന്‍ അധികാരത്തിലെത്തുന്നതിനു മുമ്പേ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുകയോ രാജ്യം വിടുകയോ ചെയ്ത ഉദ്യോഗസ്ഥരെല്ലാം തിരികെ ജോലിക്കെത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അവരോട് ഒരുതരത്തിലുള്ള പ്രതികാര നടപടികളും ഉണ്ടാകില്ലെന്നും അവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ മറ്റു രാജ്യങ്ങളുടെ എംബസികളിലെ ഉദ്യോഗസ്ഥരോടും മറ്റും തിരിച്ചെത്താനും പുതിയ സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്.
നയതന്ത്രപ്രതിനിധികള്‍ അടക്കമുള്ളവര്‍ക്കു സുരക്ഷയും സഹായവും ഉറപ്പാക്കുമെന്നു പറഞ്ഞ അഫ്ഗാന്‍ പ്രധാനമന്ത്രി, മറ്റു രാജ്യങ്ങളുമായി ദൃഢമായ ബന്ധത്തിനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."