നിങ്ങളുടെ മൊബൈല്‍ നമ്പര്‍ RCയില്‍ ചേര്‍ത്താം, ചെയ്യേണ്ടത് ഇത്രമാത്രം
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ RCയില്‍ ചേര്‍ത്താം
വാഹനം നിങ്ങളറിയാതെ ഉടമസ്ഥത മാറ്റാതിരിക്കാനും നിങ്ങളുടെ വാഹനം നിങ്ങള്‍ അറിഞ്ഞു തന്നെ ഉടമസ്ഥത മാറ്റാനും നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ PARIVAHAN സൈറ്റില്‍ വാഹന വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണം.
Tax അടക്കുക, രജിസ്‌ട്രേഷന്‍ പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകാനും ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തേ മതിയാകൂ…
ഇതിനായി PARIVAHAN സൈറ്റില്‍ mobile number update മോഡ്യൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ഇത് ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാം.
RC യിലെയും ആധാറിലെയും പേരും വിലാസവും തമ്മില്‍ അന്‍പത് ശതമാനത്തിലധികം വ്യത്യാസം ഉണ്ടെങ്കില്‍ ഈ മോഡ്യൂള്‍ വഴി ചെയ്യാന്‍ കഴിയണമെന്നില്ല. ഉദാ: RC, ആധാര്‍ എന്നിവയില്‍ ഉടമയുടെ പേര് യഥാക്രമം 'ജോണ്‍ കുരിശിങ്കല്‍' എന്നും 'ജോണ്‍ കെ' എന്നും ആണെങ്കില്‍ അത് വ്യത്യാസമായി കാണിച്ചേക്കാം.
ഇത്തരം സാഹചര്യത്തില്‍ തൊട്ടടുത്ത് കാണുന്ന 'update mobile number done at RTO' എന്ന മോഡ്യൂള്‍ വഴി രേഖകള്‍ അപ്‌ലോഡ് ചെയ്ത് R T ഓഫീസിലേക്ക് ഓണ്‍ലൈന്‍ ആയി നല്‍കി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി വെള്ള പേപ്പറിലുള്ള ഒരു അപേക്ഷ, RC, mobile നമ്പര്‍ ലിങ്ക് ചെയ്ത eadhar എന്നിവ അപ്‌ലോഡ് ചെയ്ത് നല്‍കിയാല്‍ മതിയാകും.
ടെക്‌നോളജി വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."