HOME
DETAILS
MAL
ഇരിക്കൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടി
backup
September 10 2021 | 10:09 AM
കണ്ണൂര്‍: ഇരിക്കൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. കെ.ജി മുനീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി വസീകുള് ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്.
കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മട്ടന്നൂരില്‍ ജോലിചെയ്യുന്ന സഹോദരന് അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയിൽ ഒരു മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തി. റൂറൽ എസ്.പി.യുടെ നിർദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ അന്വേഷണത്തിലെ മുംബൈയിൽ നിന്ന് പരേഷ്നാഥ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പരേഷ്നാഥ് ഒളിവിൽ കഴിയുകയായിരുന്നു. പാർശനത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
[video width="848" height="480" mp4="https://suprabhaatham.com/wp-content/uploads/2021/09/WhatsApp-Video-2021-09-10-at-3.33.12-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."