പോരായ്മകള്‍ പരിശോധിക്കും; സര്‍വകലാശാല സിലബസില്‍ കാവി വത്കരണം എന്ന ആരോപണം തള്ളി വിസി
കണ്ണൂര്‍: എം.എ പൊളിറ്റിക്‌സ് ആന്റ് ഗവേണന്‍സ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ കാവിവത്കരണമെന്ന വാദത്തെ തള്ളി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍.
സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വിസി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രന്‍ എന്നിവര്‍ക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം സിലബസ് മാറ്റണോ എന്ന് തീരുമാനിക്കും. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും രചനകള്‍ ഉള്‍പ്പെടുത്തിയതില്‍ അപാകതയില്ലെന്നും വി.സി പറഞ്ഞു.
ഒരു വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അതുമായി ബന്ധപ്പെട്ടവരുടെ രചനകള്‍ അറിഞ്ഞിരിക്കണം. ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും വി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."