പദ്ധതികള്‍ പാതിവഴിയില്‍ തന്നെ തവിടുപൊടിയാക്കി ഹമാസ് പ്രതിരോധം; കര വഴിയുള്ള നീക്കങ്ങള്‍ വിപുലീകരിക്കാനാവാതെ ഇസ്‌റാഈല്‍, കൂട്ടക്കുരുതി തുടരുന്നു
പദ്ധതികള്‍ പാതിവഴിയില്‍ തന്നെ തവിടുപൊടിയാക്കി ഹമാസ് പ്രതിരോധം; കര വഴിയുള്ള നീക്കങ്ങള്‍ വിപുലീകരിക്കാനാവാതെ ഇസ്‌റാഈല്‍, കൂട്ടക്കുരുതി തുടരുന്നു
ഗസ്സ: കര വഴിയും ഗസ്സയെ തകര്‍ക്കാനും ഹമാസ് കേന്ദ്രങ്ങള്‍ കീഴടക്കാനുള്ള ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ തവിടുപൊടിയാക്കി ഹമാസ് പ്രതിരോധം. ഗസ്സയിലേക്ക് നിരവധി സൈനിക വാഹനങ്ങളും ടാങ്കുകളും അയച്ചെങ്കിലും ഇതെല്ലാം പാതിവഴിയില്‍ വെച്ചു തന്നെ തകര്‍ക്കുകയാണ് ഹമാസ്. ഹമാസിന്റെ അസാധാരണ പ്രതിരോധത്തില്‍ കരയുദ്ധം ഇസ്‌റാഈലിന് വിപുലീകരിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്‌റാഈലിന്റെ ടാങ്കുകള്‍ തകര്‍ക്കുന്നതിന്റെ വീഡിയോകള്‍ ഹമാസ് തന്നെ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഇസ്‌റാഈലിന്റെ അയണ്‍ ഡോം ഇന്റര്‍സെപ്റ്ററുകള്‍ സ്വന്തം ജനങ്ങളുടെ വീടിനും ഹോസ്പിറ്റലുകള്‍ക്കും മുകളില്‍ വീഴുന്ന വീഡിയോയും പുറത്തു വന്നിരുന്നു. നിലവില്‍ നെത്യന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ ഉരുത്തിരുയുന്ന പ്രതിഷേധം ആളിക്കത്തിക്കാനും ഇത് കാരണമാവുമെന്ന് നിരീക്ഷകര്‍ പറയുന്നു.
അതേസമയം, ഫലസ്തീനിലെ സാധാരണക്കാരേയും അടിസ്ഥാന സംവിധാനങ്ങള്‍ക്കും നേരെയുള്ള ഇസ്‌റാഈലിന്റെ ആക്രമണം ശക്തമായി തുടരുകയാണ്. ഇന്നലെ രാത്രിയും ഗസ്സയില്‍ ഇസ്‌റാഈല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. വീണ്ടും ആശുപത്രികള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നു. ഗസ്സ സിറ്റിയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അല്‍ ഖുദ്‌സ്, അദ്‌വാന്‍ ആശുപത്രികള്‍ക്കു സമീപം നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികള്‍ക്കും ജീവന്‍ നഷ്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."