ബിഹാറില്‍ റോഡ് മോഷണം
ബിഹാറില്‍ റോഡ് മോഷണം
പറ്റ്‌ന: പലതരം 'മോഷണ'ങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയ സംസ്ഥാനമാണ് ബിഹാര്‍ ഇപ്പോഴിതാ നിര്‍മാണത്തിലിരുന്ന മൂന്ന് കിലോമീറ്റര്‍ റോഡാണ് മോഷണം പോയിരിക്കുന്നത്. റോഡ് നിര്‍മിച്ച് അതിന്റെ കോണ്‍ക്രീറ്റ് ഉണങ്ങും മുന്‍പെ നാട്ടുകാര്‍ വാരിക്കൊണ്ട് പോവുകയായിരുന്നു.
ബിഹാറിലെ ജെഹ്വാബാദിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലാണ് മോഷണം. നാട്ടുകാര്‍ കൂട്ടത്തോടെ വന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികള്‍ വാരിക്കൊണ്ടുപോയത്. ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്.രണ്ടുമാസം മുമ്പ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
റോഡ് നിര്‍മിക്കാന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റ് വലിയ കുട്ടയിലാക്കി ഗ്രാമവാസികള്‍ ഉണങ്ങുന്നതിന് മുമ്പ് കോരിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ കുട്ടയിലാക്കി വീടുകളിലേക്ക് കൊണ്ടുപോവുന്നതാണ് ദൃശ്യങ്ങളില്‍.
बिहार में शराब लूट,प्याज लूट ,मछली लूट की खबरों के बीच अब अब ग्रामीणों ने सड़क ही लूट लिया.सड़क लूट की ये तस्वीर जहानाबाद जिले के औदन बिगहा गांव की है.लूट की अजीबोगरीब घटना सोशल मीडिया पर तेजी से वायरल हो रहा है. pic.twitter.com/WfQnRhYwey
— Ranjit Rajan (@RanjitRajan8) November 4, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."