എസ്.എഫ്.ഐ വനിതാ നേതാവിനെ ആക്രമിച്ച കേസ്; മേപ്പാടി പോളിയിലെ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം, അറസ്റ്റിലായവരുടെ ബൈക്കുകള്‍ കത്തിച്ചു
കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. പേരാമ്പ്ര സ്വദേശി അഭിനവിനെയാണ് തിങ്കളാഴ്ച്ച രാത്രി മര്‍ദ്ദിച്ചത്.
എസ്.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് എട്ടംഗസംഘം തന്നെ മര്‍ദിച്ചതെന്നാണ് അഭിനവിന്റെ ആരോപണം. രാത്രി 8.15ഓടെ ബൈക്കുകളിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അതേസമയം, കോളജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിലാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ യൂണിയന് തെരഞ്ഞെടുപ്പിനെയുണ്ടായ സംഘര്‍ഷത്തില്‍ പൊലിസുകാര്‍ക്കും എസ്.എഫ്.ഐ. നേതാവ് അപര്‍ണ ഗൗരിക്കും പരുക്കേറ്റിരുന്നു.
അപര്‍ണയെ വളഞ്ഞിട്ട് മര്‍ദിച്ച കെ.എസ്.യുഎം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് എസ്.എഫ്.ഐ.യുടെ ആരോപണം.
മേപ്പാടി ആക്രമണത്തിനു പകരമായി ജയിലിലുള്ള വിദ്യാര്‍ഥി പുറത്തിറങ്ങിയാല്‍ വീടുവരെ ഓരോ ബസ് സ്റ്റോപ്പിലും നിന്നു തല്ലുമെന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പ്രസംഗിച്ചിരുന്നു. ഫെയ്സ്ബുക്കിലും ഭീഷണി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പേരാമ്പ്രയില്‍ വിദ്യാര്‍ഥിയെ ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."