പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാനുളള ഉത്തരവുമായി ബഹ്‌റൈൻ
മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുതിയ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ രാജ്യത്തുള്ള പ്രവാസികള്‍ക്ക് നിലവുള്ളതിന്റെ നാലിലൊന്ന് നിരക്കില്‍ ആറ് മാസത്തെ അനുമതി ലഭിക്കും. സാധാരണ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റാണ് അനുവദിച്ചിരുന്നത്. നിലവില്‍ പകുതി നിരക്കില്‍ ഒരു വര്‍ഷത്തെ പെര്‍മിറ്റ് ലഭിച്ചുവരുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം നാലിലൊന്ന് ഫീസ് നരക്കില്‍ ആറു മാസകാലയളവിലേക്കും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
തീരുമാനം ഉടനടി നടപ്പാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ വഴിയോ പുതുക്കാവുന്നതാണ്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content HIghlights: Bahrain orders six-month work permit for expatriates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."