'ഞാന്‍ അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടായിരുന്നില്ലല്ലോ അതിനാല്‍ പ്രതികരിക്കാനാവില്ല' ഗുജറാത്തിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ ശശി തരൂര്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരിക്കാനാവില്ലെന്ന് ശശി തരൂര്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ ക്ഷണിക്കപ്പെടാത്ത ആളെന്ന നിലയില്‍ തനിക്ക് വ്യക്തമായി ഒന്നും പറയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല. അവിടെ പ്രചരണ പരിപാടികള്‍ക്ക് പോകണമെന്ന് നിശ്ചയിച്ചിരുന്നവരുടെ കൂട്ടത്തിലും ഞാനുണ്ടായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടുത്തെ കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,' ശശി തരൂര്‍ പറഞ്ഞു.
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ നിശ്ചയിച്ചവരുടെ ആദ്യ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ അദ്ദേഹം ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും ഭരണവിരുദ്ധ വികാരത്തെ കുറിച്ചും ആം ആദ്മി പാര്‍ട്ടിയെ കുറിച്ചും ശശി തരൂര്‍ സംസാരിച്ചു.
'ഹിമാചലില്‍ ഭരണവിരുദ്ധ വികാരം ഞങ്ങള്‍ക്ക് ഗുണകരമായപ്പോള്‍ ബി.ജെ.പിക്ക് തിരിച്ചടിയായി. പക്ഷെ ഗുജറാത്തില്‍ അത് സംഭവിച്ചില്ല. ആം ആദ്മിയുടെ കടന്നുവരവും വോട്ടുകള്‍ വിഭജിച്ചു പോകുന്നതിനിടയാക്കി,' ശശി തരൂര്‍ പറഞ്ഞു.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കേ ഗുജറാത്തില്‍ ഏഴാംതവണയും ബി.ജെ.പി അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 154 സീറ്റുകളില്‍ ലീഡുമായി ബി.ജെ.പി മുന്നിട്ടു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."