'നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും പണമുണ്ട്, റേഷനില്ല' സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍
'നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും പണമുണ്ട്, റേഷനില്ല' സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി വീണ്ടും ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
'നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
'പെന്‍ഷന്‍ പണം അനുവദിക്കുന്നില്ല. ശമ്പളത്തിന് പണം അനുവദിക്കുന്നില്ല. എന്നാല്‍ നമ്മള്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നീന്തല്‍ കുളം നിര്‍മാണത്തിന് ദശലക്ഷം ചെലവഴിക്കുന്നു' ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് തരൂ എന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ സംസ്ഥാനത്തെ ഇകഴ്ത്തുന്നു എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഇത്തരം രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിഞ്ഞ ദിവസവും സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പണം അനാവശ്യമായി പാഴാക്കുകയാണെന്നും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വിമ്മിങ് പൂള്‍ നിര്‍മ്മിക്കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതകള്‍ കുമിഞ്ഞുകൂടുകയാണ്. അതിനൊപ്പം വാര്‍ഷിക പദ്ധതി പണമില്ലാതെ ഇഴയുന്നു. വകുപ്പുകള്‍ക്ക് കൊടുക്കാന്‍ പണമില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണം തുടരുന്നു. കരാറുകാര്‍ക്ക് 16,000 കോടി കുടിശ്ശികയാണ്. സാമൂഹിക സുരക്ഷ പെന്‍ഷന്‍ നാല് മാസം കുടിശ്ശികയുള്ളതില്‍ ഒരു മാസത്തേത് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷമുള്ള ക്ഷാമബത്തയും കുടിശ്ശികയാണ്.
കെ.എസ്.ആര്‍.ടി.സിയിലും മൂന്ന് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. സപ്ലൈകോക്ക് 1524 കോടി രൂപ അടിയന്തരമായി നല്‍കണം. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ വൈദ്യുതി നിരക്ക് വര്‍ധന ഇത്തരക്കാര്‍ക്ക് വലിയ ആഘാതമുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."