കേരള പൊലിസില്‍ പ്ലസ്ടുക്കാർക്ക് അവസരം: നവംബര്‍ 29 വരെ അപേക്ഷിക്കാം
കേരള പൊലിസില്‍ പ്ലസ്ടുക്കാർക്ക് അവസരം
കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍: 416/2023. 20 വയസ് മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ് വരെയും, എസ് സി / എസ് ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്‌സ് സര്‍വ്വീസ് മെന്‍ - 41വയസ് വരെയും ഇളവുകളുണ്ട്.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം.
പുരുഷന്‍മാര്‍ക്ക് 168 സെന്റീ മീറ്ററും, വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം വേണം. പുരുഷന്‍മാര്‍ക്ക് 81 സെന്റീമീറ്റര്‍ നെഞ്ചളവും, 5 സെന്റീമീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. എസ് സി, എസ് ടി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് 161 സെന്റീമീറ്റര്‍ നീളവും, 76 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായാല്‍ മതി. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 151 സെൻ്റിമീറ്ററാണ് ആവശ്യം.
പുരുഷന്മാർക്കുള്ള 8 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റിൽ (100 മീറ്റര്‍ ഓട്ടം - 15 സെക്കന്റ്‌സ്, ഹൈജമ്പ് - 120 സെ.മീ, ലോങ് ജമ്പ് - 350 സെ.മീ, ഷോട്ട് പുട്ട് - 600 സെ.മീ, ക്രിക്കറ്റ് ബോള്‍ ത്രോ - 5000 സെ.മീ, പുള്‍ അപ് - 8 എണ്ണം, 1500 മീറ്റര്‍ ഓട്ടം - 6 മിനുട്ട്‌സ് 30 സെക്കന്റ്) അഞ്ചെണ്ണം എങ്കിലും പാസായിരിക്കണം.
വനിതകൾക്കുള്ള 7 ഫിസിക്കല്‍ എഫിഷ്യന്‍സി ടെറ്റിൽ (100 മീറ്റര്‍ ഓട്ടം - 18 സെക്കന്റ്‌സ്, ഹൈ ജമ്പ് - 90 സെ.മീ, ലോങ് ജമ്പ് - 250 സെ.മീ, ഷോട്ട് പുട്ട് - 450 സെ.മീ, ത്രോ ബോള്‍ - 14 മീറ്റ,ര്‍ ഷട്ടില്‍ റേസ് - 26 സെക്കന്റ്‌സ്, സ്‌കിപ്പിങ് - 80 ടൈംസ്)
അഞ്ചെണ്ണം എങ്കിലും പാസായിരിക്കണം.
പി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് thulasi.psc.kerala.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."