SKSSF കേരള മുസ്‌ലിമ കോൺക്ലേവ്; രജിസ്ട്രേഷൻ ആരംഭിച്ചു
SKSSF കേരള മുസ്‌ലിമ കോൺക്ലേവ്; രജിസ്ട്രേഷൻ ആരംഭിച്ചു
SKSSF മുപ്പത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മുസ്‌ലിമ കോൺക്ലേവിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. കോൺക്ലേവിന്റെ ഭാഗമായി നസ്വീഹത്ത്, അക്കാദമിക് സെഷനുകൾ, മുസ്‌ലിം സ്ത്രീ നവോത്ഥാനത്തെ കുറിച്ചുള്ള ജേണലുകൾ അവതരിപ്പിക്കുന്ന ഗേൾസ് ഫോറം, ഗ്രൂപ്പ്-ഇന്ററാക്റ്റീവ് സെഷനുകൾ തുടങ്ങി ശ്രദ്ധേയമായ പ്രോഗ്രാമുകൾ നടക്കും.
രജിസ്റ്റർ ചെയ്യാൻ
രജിസ്റ്റർ ചെയ്യാൻ
https://campuswing.skssf.in/penqueen_muslimah_conclave/
പെൺകുട്ടികൾക്ക് മാത്രമായി SKSSFന്റെ കീഴിൽ ഖുർആൻ ക്ലാസുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, എസ്.ഐ.ടി, ട്രെയിനിംഗ് സെഷനുകൾ, ക്യാമ്പുകൾ, ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പെൻക്വീൻ കൂട്ടായ്മകൾ, പ്രസിദ്ധീകരണങ്ങൾ, ഗേൾസ് ക്യാമ്പസ് കാൾ തുടങ്ങി വൈവിദ്ധ്യമാർന്ന പദ്ധതികൾ നിലവിലുണ്ട്.
നാനൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്ത 2 ഗേൾസ് ക്യാമ്പസ് കാൾ, നിരവധി ട്രയിനിംഗ് ഓൺലൈൻ - ഓഫ്‌ലൈൻ പ്രോഗാമുകൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണിക, എക്സിബിഷൻസ്, റീഡേഴ്സ് ക്ലബ്, ഫോറിൻ യൂണിവേഴ്സിറ്റി കരിയർ ഓറിയന്റേഷൻ സെമിനാർ, ക്യാമ്പസുകളിലെ ഇഫ്‌താർ മീറ്റ്, മൗലിദ് സദസ്സ്, ഉൾപ്പെടെ ഒട്ടേറെ ക്രിയാത്മക പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ പെൻക്വീന് സാധിച്ചിട്ടുണ്ട്.
ഇസ്‌ലാമിക് കോളേജിലെ വിദ്യാർത്ഥിനികളും, പ്രൊഫഷണൽ, സയൻസ് ആർട്സ് കോളേജിലെ ആയിരത്തോളം വിദ്യാർത്ഥിനികളും ഇന്ന് ഈ കൂട്ടായ്മയുടെ ഭാഗമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."