കേരളത്തിൽ തൊഴിൽരഹിതർ കുറവുള്ളത് മലപ്പുറത്തോ? സംസ്ഥാന ശരാശരി 8.17 ശതമാനം എങ്കിൽ ജില്ലയിലേത് 4.87 %
മലപ്പുറം: കേരളത്തിൽ തൊഴിൽരഹിതർ ഏറ്റവും കുറവുള്ള ജില്ല മലപ്പുറം ആണോ? എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരുടെ എണ്ണം നോക്കുകയാണെങ്കിൽ ജില്ലയിൽ തൊഴിൽരഹിതർ കുറവാണ്. തൊഴിലില്ലായ്മ നിരക്കിൽ മലപ്പുറം ജില്ല സംസ്ഥാന ശരിശരിയായ 8.17 ശതമാനത്തിനും താഴെയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരുടെ എണ്ണവും ജനസംഖ്യയും താരതമ്യം ചെയ്തുള്ള പഠനത്തിലാണ് കേരളം 8.17ശതമാനത്തിൽ എത്തിയത്. ജില്ലകളുടെ സ്ഥാനങ്ങളിൽ മലപ്പുറം ജില്ല ഏറ്റവും താഴേയാണ്. 4.87ശതമാനം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കാതെ തൊഴിലിന്റെ പുതിയ മേച്ചിൽപ്പുറം തേടുകയാണ് മലപ്പുറത്തുള്ളവർ. കൊവിഡിന് ശേഷം ഗൾഫിൽ ജോലി സാധ്യത വർധിച്ചതോടെയുള്ള കുടിയേറ്റവും, യുവാക്കൾ സ്വയം തൊഴിൽ കണ്ടെത്തുന്നതുമാണ് മലപ്പുറത്ത് തൊഴിലില്ലായ്മ കുറയാൻ കാരണം.
മലപ്പുറം 4.87ശതമാനം മാത്രമാണ്. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 27,32,264 തൊഴിൽ രഹിതർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മലപ്പുറം ജില്ലയിൽ 41,12,920 ആണ് ജനസംഖ്യാ നിരക്ക്. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരാകട്ടെ 2,00,520 പേർ മാത്രമാണ്.
തൊഴിൽ രഹിതർ കൂടുതലുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 13.25 ശതമാനമാണ് തിരുവനന്തപുരത്തെ നിരക്ക്. കൊല്ലത്ത് 11.80 ശതമാനവും, ആലപ്പുഴയിൽ 10.42 ശതമാനവമാണ്. മറ്റു ജില്ലകളുടെ ശരാശരി കണക്ക് ഇങ്ങനെ.
പത്തനംതിട്ട(8.49ശതമാനം).
കോട്ടയം(8.51).
ഇടുക്കി(7.72).
എറണാകുളം (7.68).
തൃശൂർ(6.53).
പാലക്കാട്(6.60).
കോഴിക്കോട്(8.98).
വയനാട്(9.24).
കണ്ണൂർ(5.48).
കാസർകോട്(5.55).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."