മൈക്രോ ഫിനാന്‍സ് തട്ടിപ്പ്:ശ്രീനാരായണ ധര്‍മവേദി മാര്‍ച്ചും ധര്‍ണയും 31ന്
ആലപ്പുഴ: കായംകുളം എസ് എന്‍ ഡി പി സ്വയംസഹായ സംഘങ്ങള്‍ക്ക് പ്രമുഖ ബാങ്കുകളില്‍നിന്ന് വായ്പ അനുവദിപ്പിക്കുകയും ബാങ്കില്‍ തിരിച്ചടക്കേണ്ട തുക യൂനിയന്‍ ഓഫീസില്‍ വാങ്ങി വരവ് വെച്ച് നല്‍കിയെങ്കിലും പ്രസ്തുത തുക ബാങ്കില്‍ അടക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് സ്വയംസഹായ സംഘാംഗങ്ങള്‍ ജപ്തി ഭീഷണി നേരിടുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രണ്ട് വര്‍ഷമായി തട്ടിപ്പിന് ഇരയായ അംഗങ്ങള്‍ പരാതിയുമായി എസ് എന്‍ ഡി പി യോഗം നേതൃത്വത്തെയും കായംകുളം എസ് എന്‍ ഡി പി യൂനിയന്‍ നേതൃത്വത്തെയും സമീപിക്കുകയും സമരം നടത്തുകയും ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യമാണുള്ളത്. കായംകുളം എസ് എന്‍ ഡി പി യൂനിയന്‍ നേതാക്കളുടെ സാമ്പത്തിക ക്രമക്കേട് കാരണം യൂനിയന്‍ കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കായംകുളം ശാഖയില്‍ മൂന്നരകോടി രൂപയിലധികവും കാനറാ ബാങ്കില്‍ രണ്ട് കോടിയില്‍ അധികവും ശ്രീനാരായണ സാംസ്കാരിക സമിതിവക എസ് എന്‍ സെന്‍ട്രല്‍ സ്കൂളിന്റെ ഭരണം ക്വട്ടേഷന്‍ മാതൃകയില്‍ മറ്റൊരുകൂട്ടര്‍ക്ക് പിടിച്ചുകൊടുത്തതിന് പ്രത്യുപകാരമായി നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ ലോണ്‍ എന്ന പേരിലും കൈപ്പറ്റിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
കൂടാതെ വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികളെ കൊണ്ട് നാല്‍പ്പത് ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിച്ച് തട്ടിപ്പ് നടത്തിയിരിക്കുകയാണ്. തട്ടിപ്പുകള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീനാരായണ ധര്‍മവേദി കായംകുളം യൂനിയന്റെ നേതൃത്വത്തില്‍ 31ന് രാവിലെ 10 മണിക്ക് കായംകുളം എസ് എന്‍ ഡി പി യൂനിയന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."