മുതുകില്‍ ചവിട്ടി, ലാത്തി കൊണ്ട് അടിച്ചു; അതിഥി തൊഴിലാളിയുടെ 14കാരന്‍ മകനെ തല്ലിച്ചതച്ച് പൊലിസ്
മുതുകില്‍ ചവിട്ടി, ലാത്തി കൊണ്ട് അടിച്ചു; അതിഥി തൊഴിലാളിയുടെ 14കാരന്‍ മകനെ തല്ലിച്ചതച്ച് പൊലിസ്
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അതിഥി തൊഴിലാളിയുടെ മകനായ 14 കാരന് പൊലിസിന്റെ ക്രൂരമര്‍ദ്ദനം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബര്‍ക്കത്തലിക്കാണ് മര്‍ദ്ദനമേറ്റത്. മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ പെണ്‍കുട്ടിയെ ഇടിച്ചതിനെത്തുടര്‍ന്നാണ് സ്റ്റേഷനിലെക്ക് വിളിപ്പിച്ചത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരമായി ആയിരം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പണം കൈവശമില്ലെന്ന് അറിയിച്ചതോടെയാണ് മര്‍ദ്ദനമെന്നും ആറുമണിക്കൂറോളം സ്‌റ്റേഷനില്‍ നിര്‍ത്തിയെന്നും കുടുംബം പറയുന്നു. മാതാപിതാക്കള്‍ സ്റ്റേഷനിലെത്തിയെങ്കിലും കുട്ടിയെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ ന്യായീകരണം. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. ബി വസന്തകുമാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."