ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ല; സഖ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അപക്വമെന്നും ബിനോയ് വിശ്വം
കോഴിക്കോട്: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം എം.പി. മതനിരപേക്ഷ നിലപാടാണ് ലീഗ്പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന നിലപാട് സിപിഐക്കില്ല. മുസ്ലിം ലീഗ് എസ്.ഡി.പി.ഐ, പി.എഫ്.ഐ പോലെ വര്‍ഗീയ പാര്‍ട്ടിയല്ല. ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി അകറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫിലേക്ക് വരുന്ന കാര്യത്തില്‍ നിലപാട് പറയേണ്ടത് മുസ്ലിം ലീഗാണ്. അതേസമയം, സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് അപക്വമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിന്റെ ചില നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏകസിവില്‍ കോഡ്,വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ ലീഗ് കോണ്‍ഗ്രസിനെ തിരുത്തിയിട്ടുണ്ട്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നില്കണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."