ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന; അന്വേഷണം
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സംഭവം അന്വേഷിക്കാന്‍ സബ് കളക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ഥന നടന്നതായി പരാതി ഉയര്‍ന്നത്. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടന്നു എന്നായിരുന്നു പരാതി.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഇതിന് നേതൃത്വം നല്‍കിയത്. ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാര്‍ത്ഥന നടന്നത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. ഓഫീസിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പ്രാര്‍ഥനയി പങ്കെടുക്കേണ്ടി വന്നു. ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാര്‍ കരാര്‍ തൊഴിലാളികളായതിനാല്‍ നിര്‍ദേശം മറികടക്കാനായില്ല.
വൈകീട്ട് നാലരയോടെ അപ്രതീക്ഷിതമായാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ഓഫീസര്‍ അറിയിച്ചത്. തുടര്‍ന്ന് പ്രാര്‍ത്ഥനയില്‍ ഓഫീസ് ജീവനക്കാരില്‍ ഭൂരിഭാഗം വരുന്ന കരാര്‍ തൊഴിലാളികളും പങ്കെടുത്തു.
ഓഫീസര്‍ ചുമതലയേറ്റതുമുതല്‍ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓഫീസില്‍ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമണ്ടാകുന്നു. അത് ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്നും ഓഫീസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."